HOME
DETAILS
MAL
മോദി സര്‍ക്കാറിന്റെ പോളിസികള്‍ ദുരന്തം- മന്‍മോഹന്‍ സിങ്
backup
May 07 2018 | 08:05 AM
ബംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാറിന്റെ പോളിസികള്‍ വന്‍ ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടു നിരോധനവും വേണ്ടത്ര ആലോചനയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും കേന്ദ്ര സര്‍ക്കാറിന് പിണഞ്ഞ ഏറ്റവും വലിയ രണ്ടബദ്ധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മന്‍മോഹന്‍ സിങ്. ഈ വിഢിത്തങ്ങള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രതക്ക് കനത്ത നഷ്ടമുണ്ടാക്കി. ചെറുകിട സംരംഭങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം പതുക്കെ പതുക്കെ തകര്‍ക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."