HOME
DETAILS

സ്ത്രീ സുരക്ഷയ്ക്ക് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി

  
backup
March 13 2017 | 18:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


പാലക്കാട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം.പി. ആദിവാസി ക്ഷേമ സമിതിയും പട്ടികജാതി ക്ഷേമ സമിതിയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെയും ദലിതരെയും പിന്നാക്കക്കാരെയും സംരക്ഷിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പരാജയപ്പെട്ടു. പാലക്കാട് വാളയാറിനടുത്ത് അട്ടപ്പള്ളത്ത് രണ്ട് പിഞ്ചു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ആഭ്യന്തരവകുപ്പിന്റെ വീഴ്ച തന്നെയാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം എല്‍ എയുമായ വി എസ് അച്യുതാനന്ദനും പട്ടികവിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലനും പറയുന്നത് പൊലിസിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്നാണ്. അതായത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു തന്നെയാണ് ഇതിനു സാരം. വാളയാര്‍ സംഭവത്തില്‍ പൊലിസിലെ മുഴുവന്‍ പേരും കുറ്റക്കാരാണ്. കേവലം ഒരു എസ് ഐയ്ക്ക് എതിരേ നടപടി എടുത്തതു കൊണ്ടു മാത്രം കാര്യമായില്ല. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്.
സാധാരണ പോലെയുള്ള അന്വേഷണം നടത്തിയതു കൊണ്ടു മാത്രം കുറ്റവാളികളെ കണ്ടെത്താന്‍ കഴിയില്ല. ഉയര്‍ന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് അനിവാര്യമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.
വാളയാറില്‍ വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ ഒരേ രീതിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഏറെയാണ്. ആദ്യത്തെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടി മരിക്കില്ലായിരുന്നു. കേവലം പത്തുലക്ഷം രൂപ കൊടുത്തതു കൊണ്ടുമാത്രം കാര്യമായില്ല. പട്ടികവിഭാഗങ്ങളെയും സ്ത്രീകളെയും  സംരക്ഷിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാരും മന്ത്രി എ.കെ ബാലനും ഒരു നടപടിയും സ്വീകരിച്ചില്ല.
ജിഷയുടെ മരണം ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിയ സി.പി.എം മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് ഇപ്പോള്‍ മിണ്ടാട്ടമില്ല. മന്ത്രിക്കസേര ലഭിച്ചപ്പോള്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇവരുടെ മഹിളാ നേതാക്കള്‍ക്ക് ഒന്നും പറയാനില്ലെന്നും ദളിതരെ ഇപ്പോള്‍ നിരന്തരം വേട്ടയാടുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു. മുന്‍ എം.പി വി.എസ് വിജയരാഘവന്‍, സി ചന്ദ്രന്‍, എ രാമസ്വാമി, മുന്‍ എം.എല്‍.എ കെ.എ ചന്ദ്രന്‍, ഫാത്തിമ റോസ്‌ന, പി ഹരിഗോവിന്ദന്‍, ഷാഹിദ റഹ്മാന്‍, ചലച്ചിത്രതാരം ഷംജ രാജേന്ദ്രന്‍, പി.വി രാജേഷ്, കെ എസ് ബി എ തങ്ങള്‍, എ സുമേഷ്, കെ ഗോപിനാഥ്, പി പി ഷാജി, കെ അപ്പു, വിജയന്‍ പൂക്കാടന്‍, സരസ്വതി രാമചന്ദ്രന്‍, കെ ഐ കുമാരി, ഫാത്തിമ അബ്ബാസ് സംസാരിച്ചു. രാവിലെ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസ സമരം വൈകിട്ട് അഞ്ചുമണിയോടെ സി.വി ബാലചന്ദ്രന്‍ നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  2 days ago