വി. അരുണ്‍ കുമാര്‍ ഒ.എന്‍.വി സംഗീത പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹനയായി
തൃപ്രയാര്‍: നന്മ നാട്ടിക മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗാനാലാപന മത്സരത്തില്‍ വി. അരുണ്‍ കുമാര്‍ പെരുമ്പാവൂര്‍ ഒ എന്‍. വി സംഗീത പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹയായി. ചേറ്റുവ, കൈപ്പമംഗലം എന്നിവിടങ്ങളിലെ ഒന്നും രണ്ടും ഘട്ട മത്സരങ്ങള്‍ക്കു ശേഷം തൃപ്രയാറില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണു ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അരുണ്‍കുമാര്‍ സംഗീത പ്രതിഭയായത്.
ഗായിക വാണി ജയറാം പുരസ്‌കാരം സമ്മാനിച്ചു. ഗീതഗോപി എം.എല്‍.എ അധ്യക്ഷയായി. ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം കെ.ജയകുമാര്‍ നിര്‍വഹിച്ചു. ഇ.ടി ടൈസന്‍ എം.എല്‍.എ, തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആര്‍ സുഭാഷിണി, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, നന്മ സംസ്ഥാന ജനറല്‍ സെക്രട്ടറി രവി കേച്ചേരി, വൈസ് പ്രസിഡന്റ് വില്‍സന്‍ സാമുവല്‍, ജൂറി ചെയര്‍മാന്‍ വി.ടി മുരളി, ഹരി നാരായണന്‍, ദാമോധരന്‍ നമ്പിടി, വിനയലാല്‍ വിശിഷ്ടാതിഥികളായി. ഒ.എന്‍.വി യുടെ മകന്‍ രാജീവ്, ഡോ.മായാദേവി എന്നിവരെ ആദരിച്ചു, സമഗ്ര സംഭാവനയെ മാനിച്ചു വിദ്യാധരന്‍ മാസ്റ്ററെയും ആദരിച്ചു. നന്മ മേഖലാ പ്രസിഡന്റ് മനോ മോഹനന്‍, ട്രഷറര്‍ രാജു വെന്നിക്കല്‍, സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഐ.ഡി രഞ്ജിത്, ചീഫ് കോ.ഓര്‍ഡിനേറ്റര്‍ ബീനീഷ് കൃഷ്ണന്‍ സംസാരിച്ചു. കേരള കലാമണ്ഡലം അവതരിപ്പിച്ച ഒ.എന്‍.വി കവിത അമ്മയുടെ നൃത്താവതരണവും ഗിന്നസ് മുരളി നാരായണന്റെ മ്യൂസിക് ഫ്യൂഷനും പ്രതിഭാ പുരസ്‌കാര ആലാപന മത്സരത്തിന്റെ അരങ്ങുണര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."