ആദിവാസി യുവതക്ക് തണലായി ആദിവാസി ഡോക്ടര്‍
അഗളി: ആദിവാസി കൂട്ടായ്മയായ 'തമ്പും' ക്വിറ്റ് അലൈന്‍സും സംയുക്തമായി നടത്തുന്ന മൈ ക്വിറ്റ് പ്രോഗ്രാമിന് തണലായി ആദിവാസി വൈദ്യനും പരമ്പരാഗത ചികിത്സകനുമായ ഡോ. രാജേഷ്. 'തമ്പ് 'ന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മൈ ക്വിറ്റ് പ്രോഗ്രാമിന് യു.പി.എസ് സമ്മാനിക്കുന്നതായിരുന്നു വേദി. നിരന്തരം വൈദ്യുതി കണക്ഷന് നിലക്കുന്നതിനാല്‍ പലപ്പോഴും കുട്ടികളുടെ കമ്പ്യൂട്ടര്‍ പഠനം നിലക്കുന്ന സ്ഥിതിയില്‍ നിന്നും യു.പി.എസ് അനുവദിച്ചതോടെ കുട്ടികള്‍ മോചിതരായി.
കോട്ടത്തറ മൈ ക്വിറ്റ് പ്രോഗ്രാം ഹാളില്‍ നടന്ന ചടങ്ങ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ ഊരുകളില്‍ നിന്നായി 60ഓളം കുട്ടികളും രക്ഷകര്‍ത്താക്കളും ചടങ്ങില്‍ പങ്കെടുത്തു. ജിജീഷ് ടോമി അധ്യക്ഷനായി.
ശ്രീജിത്ത്, ബറ്റി മാഷ്, കെ.എ രാമു, ലക്ഷ്മി ഉണ്ണികൃഷ്ണന്, മല്ലിക, ഫെബ ചെറിയാന്, രാമകൃഷ്ണന് ഭൂതിവഴി പ്രസംഗിച്ചു. അപ്പുകുട്ടന്‍, ലക്ഷ്മി അനുഭവങ്ങള്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."