കാളികാവ് അങ്ങാടി സൗന്ദര്യവല്‍ക്കരണം: നൂറിലേറെ വര്‍ഷം പഴക്കമുള്ള പള്ളിക്കുളവും മൂടി
കാളികാവ്: കാളികാവ് വണ്ടൂര്‍ റോഡിലെ പള്ളിക്കുളം പകുതിയായി ചുരുങ്ങി. അങ്ങാടി സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുളം വീതി കുറക്കുന്നത്. പുറ്റമണ്ണ മുതല്‍ ജങ്ഷന്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡും കാളികാവ് അങ്ങാടി സൗന്ദര്യവല്‍ക്കരണവുമായി നവീകരിക്കുന്നത്. കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസക്ക് സമീപം കുളത്തിന്റെ ഭാഗത്തേക്ക് ഇറക്കിയാണ് റോഡ് വീതി കൂട്ടുന്നത്. അപകട സാധ്യതയുള്ള വളവ് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുളം നികത്തുന്നത്.
കുളത്തിന് നൂറിനലേറെ വര്‍ഷം പഴക്കമുണ്ട്. റോഡ് വികസനത്തിനായി പള്ളിക്കുളം നികത്തുന്നതിന് കാളികാവ് ജുമാമസ്ജിദാണ് അനുമതി നല്‍കിയത്.
സ്ഥലം വിട്ടുകൊടുത്തിട്ടും നവീകരണ പ്രവൃത്തി വൈകുന്നതില്‍ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും അതൃപ്തിയുണ്ട്. നാലു മാസത്തിലേറെയായി പൂര്‍ത്തീകരിക്കാത്തതിനാല്‍ അങ്ങാടി ചളിക്കുളമായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."