HOME
DETAILS
MAL
പരീക്കര്‍ മുഖ്യമന്ത്രിയാവുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് പരിഗണിക്കും
backup
March 14 2017 | 04:03 AM
ന്യൂഡല്‍ഹി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് മുന്‍പാകെ പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് ഇത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.
പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ടാണ് പരീക്കര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാണ് കോണ്‍ഗ്രസ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."