കൊല്ലം എം.എല്‍.എയെ കാണാനില്ല; യൂത്ത് കോണ്‍ഗ്രസ് പൊലിസില്‍ പരാതി നല്‍കി
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെ കാണാനില്ലന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രകൃതിക്ഷോഭം മൂലം കൊല്ലത്തിന്റെ തീരദേശമേഖലയില്‍ വന്‍ നാശനഷ്ടം സംഭവിച്ചിട്ടും എം.എല്‍.എയെ കാണാനോ പരാതി പറയാനോ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കൊല്ലം കലക്‌ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടും കൊല്ലം എം.എല്‍.എ മാത്രം വന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടിയില്‍പോലും സ്ഥലം എം.എല്‍.എ. പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജനവികാരം കണക്കിലെടുത്താണ് എം.എല്‍.എയെ കാണാനില്ല എന്ന പരസ്യവും പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി പ്രതിഷേധിച്ചത്. എം.എല്‍.എ. എവിടെ ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതി എന്ന പൊതുജന താല്‍പര്യാര്‍ഥം കൊല്ലം വെസ്റ്റ് എസ്.ഐക്ക് പരാതിയും നല്‍കി.
യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അസംബ്ലി പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍ പന്തളം ഉദ്ഘാടനം ചെയ്തു.
ഡി.ഗീതാകൃഷ്ണന്‍, അനീഷ് പടപ്പക്കര, ആര്‍.എസ്.അബിന്‍, ഒ.ബി.രാജേഷ്, ബിനോയ് ഷാനൂര്‍, വിഷ്ണു വിജയന്‍, രാജീവ് പാലത്തറ, എ.ഡി.രമേശ്, ഷെമീര്‍
ചാത്തിനാംകുളം, ഉളിയക്കോവില്‍ ഉല്ലാസ്, രാഹുല്‍ വി.ഐ, ഷാലു മുതിരപറമ്പ്, വിനോദ് ഭരതന്‍, സലാഹുദീന്‍, ആനന്ദ് തിരുമുല്ലാവാരം, രഞ്ജിത് കലിംഗുമുഖം, മുനീഷ് ബാനു, മുജീബ്, നെബു ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."