സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിഷുവിന് മുന്‍പ്: ധനമന്ത്രി
തിരുവനന്തപുരം: ഡിസംബര്‍ മുതലുള്ള സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വിഷുവിന് മുന്‍പ് കൊടുത്തുതീര്‍ക്കുമെന്നു ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.
നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കര്‍ഷക പെന്‍ഷനുകളുടെ കാര്യത്തിലും ആശങ്കക്ക് വകയില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. നാട്ടിലെ പാവപ്പെട്ടവരെ സംരക്ഷിക്കുന്ന സമഗ്ര പരിപാടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നിലവിലുള്ള സൗജന്യ ചികില്‍സാ പദ്ധതികളെല്ലാം സംയോജിപ്പിക്കും.
ഈ ധനകാര്യവര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് കിഫ്ബി വഴി 14,000 കോടിയുടെ നിര്‍മാണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നേടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനം പരിശോധിക്കും.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ട് എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ചെലവാക്കാന്‍ നോക്കേണ്ടതില്ല. പണം ലാപ്‌സാകുമെന്ന ഭയം വേണ്ട.
മാര്‍ച്ച് 31ന് സമ്പൂര്‍ണമായി തുക ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരവും നിര്‍വഹണം തുടര്‍ന്നുപോവും. ആസ്തിവികസന ഫണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."