പെരിയയില്‍ കള്ളനോട്ടുകള്‍ വ്യാപകമായതായി പരാതി
പെരിയ: പെരിയയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമായതായി പരാതി. 200, 500 രൂപകളുടെ കള്ളനോട്ടുകളാണ് വ്യാപകമായി പെരിയയില്‍ പ്രചരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കള്ളനോട്ട് വിതരണത്തിലെ കണ്ണികളാണ്. പെട്രോള്‍ ബങ്കുകള്‍, ഓട്ടോറിക്ഷകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലാണ് 200 ന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ ചെലവഴിക്കുന്നത്.
പെട്രോള്‍ ബങ്കുകളിലും മറ്റും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ച് എത്തുന്നതിനാല്‍ കള്ളനോട്ട് കൈമാറുന്നവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതിനകം വ്യാപാരികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായി പറയുന്നു. പുതിയ നോട്ടുകളായതിനാല്‍ കള്ളനോട്ടുകള്‍ എളുപ്പം തിരിച്ചറിയാനും കഴിയുന്നില്ല. കള്ളനോട്ട് വിതരണം തടയാന്‍ പൊലിസ് കര്‍ശന നടപടി കൈക്കൊള്ളണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."