HOME
DETAILS
MAL
അക്രമത്തെ അക്രമംകൊണ്ട് നേരിടുന്നത് ഭീകരരുടെ സംസ്കാരം: പാച്ചേനി
backup
May 09 2018 | 07:05 AM
കണ്ണൂര്‍: അക്രമത്തെ അക്രമംകൊണ്ട് നേരിടുന്നത് ഭീകരന്മാരുടെ സംസ്കാരമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ഭീകരന്മാരെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുന്ന പ്രവര്‍ത്തന ശൈലി സി.പി.എമ്മും ബി.ജെ.പിയും ഉപേക്ഷിക്കണം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കൊലപാതക പരമ്പരകള്‍ നടത്തുന്നതിലൂടെ നാടിന്റെ ശാന്തിയും സമാധാനവുമാണ് ഇല്ലാതാവുന്നത്. അക്രമകാരികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പൊലിസ് തയാറാവണമെന്നും പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."