ഫുട്‌ബോളില്‍ ജയമെഴുതാന്‍ കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍
മുക്കം: ഐ.എസ്.എല്‍ ആവേശം കളിക്കളങ്ങളിലേക്ക് കേരളത്തിലെ കായികപ്രേമികളെ കൈപിടിച്ച് നടത്തിയപ്പോള്‍ മലയോര മേഖലയില്‍നിന്ന് ഫുട്‌ബോളില്‍ പുതിയ ശക്തിയാകാന്‍ ഒരുങ്ങുകയാണ് കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍.
ഗ്രാസ്‌റൂട്ട് ഫുട്‌ബോളും ബേബി ഫുട്‌ബോളുമൊക്കെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് 'പ്രതിഭകളെ ചെറുപ്പത്തിലേ പിടികൂടുക 'എന്ന നയമാണ് സ്‌കൂളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ഫുട്‌ബോളിന് ഏറെ വേരുകളുള്ള ഈ പ്രദേശത്ത് പ്രദേശികതലത്തില്‍ മികച്ച കളിക്കാരുണ്ടെങ്കിലും ഗ്രൂപ്പ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുവാനുള്ള അവസരം കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല.
സ്‌കൂളിലെ കായികാധ്യാപകനല്ലെങ്കിലും പഴയ കളിക്കാനായിരുന്ന സ്‌കൂളിലെ അധ്യാപകന്‍ എം.സി ഹാരിസ് പരിശീലനത്തിന്റെ ചുമതല എറ്റെടുത്തതോടെയാണ് ആസാദിലെ കുട്ടികളെ പുറംലോകം അറിഞ്ഞുതുടങ്ങിയത്.
ഈ വര്‍ഷം മലയോര മേഖലയില്‍ നടന്ന രണ്ടുടൂര്‍ണമെന്റിലും വെന്നിക്കൊടി പാറിച്ചത് ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂളായിയിരുന്നു. പല മല്‍സരങ്ങളും ഏകപക്ഷീയമായാണ് കുട്ടികള്‍ ജയിച്ചു കയറിയത്. അടുത്ത വര്‍ഷം സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അണ്ടര്‍ 14 യോഗ്യതാ മല്‍സരങ്ങളില്‍ മലയോര മേഖലയില്‍ നിന്നുള്ള കുതിപ്പാകാനുള്ള തയാറെടുപ്പിലാണ് ഹാരിസ് മാസ്റ്ററും കുട്ടികളും. മധ്യവേനലവധിക്കാലത്ത് പ്രത്യേക പരിശീലന പരിപാടികള്‍ ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ടീമിന് പൂര്‍ണ പിന്തുണയുമായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും പി.ടി.എയും നാട്ടുകാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."