HOME
DETAILS

ജസ്‌നയെ കണ്ടെന്ന സൂചന; അന്വേഷണസംഘം ബംഗളൂരുവില്‍

  
backup
May 09, 2018 | 7:53 PM

%e0%b4%9c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8-%e0%b4%85%e0%b4%a8

 

 

കാഞ്ഞിരപ്പള്ളി: ഒരുമാസത്തിലേറെയായി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജെയിംസിനെ(20) കണ്ടതായ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലെത്തി.
തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ബംഗളൂരുവിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടതായ വിവരം ചൊവ്വാഴ്ച രാത്രിയാണ് പൊലിസിന് ലഭിക്കുന്നത്.
മഡിവാളയിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ പെണ്‍കുട്ടി ചെറുപ്പക്കാരനൊപ്പമെത്തിയെന്നും പാലാ പൂവരണി സ്വദേശിയായ സന്നദ്ധപ്രവര്‍ത്തകന്‍ ജോര്‍ജ് തിരിച്ചറിഞ്ഞതായും ആന്റോ ആന്റണി എം.പിയാണ് വെളിപ്പെടുത്തിയത്. ജോര്‍ജ് വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം.
ഇതോടെ പൊലിസ് ബന്ധുക്കള്‍ വഴി ജസ്‌നയുടെ ചിത്രം ജോര്‍ജിനെയും ആശ്വാസ് ഭവനിലെ ജീവനക്കാരെയും വീണ്ടും കാണിച്ചു. ഫോട്ടോയുമായി പെണ്‍കുട്ടിക്ക് നല്ല സാമ്യമുണ്ടെന്ന് ഉറപ്പായതോടെയാണ് പൊലിസ് പുറപ്പെട്ടത്. ആഡംബര ബൈക്കില്‍, മുടിനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം ജസ്‌നയെ കണ്ടതായാണ് വിവരം. വിവിധ ആശുപത്രികളില്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ആശ്വാസില്‍ വച്ചാണ് ജോര്‍ജ് ഇരുവരെയും കണ്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ വീട്ടുകാര്‍ തയാറായിട്ടില്ല. അന്വേഷണത്തിലും ഇവ സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി വിവരമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago