പാറമ്പുഴ കൂട്ടക്കൊലക്കേസ്: വിധി ഇന്ന്
കോട്ടയം: പാറമ്പുഴ കൂട്ടകൊലപാതക കേസില്‍ ഇന്ന് വിധി പറയും. പ്രതി ഇതര സംസ്ഥാന തൊഴിലാളി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്നു കഴിഞ്ഞ ദവസം വിചാരണ കോടതി കണ്ടെത്തിയിരുന്നു.
2015 മെയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നടത്തുന്ന അലക്ക് കടയിലെ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍. പണത്തിനുവേണ്ടിയാണ് പ്രതി കൃത്യം നടത്തിയത്. മൊബൈല്‍ഫോണും, ആഭരണങ്ങളും മറ്റും പ്രതിയെ ഫിറോസാബാദില്‍നിന്ന് പിടികൂടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
സംഭവശേഷം ഇയാള്‍ ഒളിവില്‍പോയി. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിക്കുകയും 40 തൊണ്ടി സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതി നരേന്ദ്രകുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."