ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി
മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു. മഹാരാഷ്ട്രയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്.
ബാബരി പൊളിച്ചവരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ഉദ്ധവിന്റെ അനുയായി മിലിന്ദ് നര്‍വേക്കറിന്റെ പോസ്റ്റിന് പിന്നാലെയാണ് തീരുമാനം. പോസ്റ്റ് വിവാദമായതിന് പിന്നാലെ സഖ്യമൊഴിയുന്നതായി മഹാരാഷ്ട്ര സമാജ് വാദി അധ്യക്ഷന്‍ അബു അസിം അസ്മി അറിയിക്കുകയായിരുന്നു.
മുംബൈ- മന്‍ഖര്‍ദ് ശിവജി നഗറില്‍ നിന്നുള്ള അസ്മിയും, ഭീവണ്ടി ഈസ്റ്റില്‍ നിന്നുള്ള റയീസ് ഷെയ്ഖുമാണ് സമാജ് വാദി പാര്‍ട്ടിയുടെ എം.എല്‍.എമാര്‍. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി പ്രത്യേകം സീറ്റ് വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് അസ്മി അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്ധവിന്റെ ഹിന്ദുത്വ അജണ്ഡ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്നും അസ്മി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഉദ്ധവിന്റെ പ്രതികരണം തങ്ങള്‍ക്കറിയേണ്ടതുണ്ടെന്നാണ് റയീസ് ഷെയ്ഖ് പ്രതികരിച്ചത്. സഖ്യത്തിലായിരിക്കുമ്പോള്‍ ഹിന്ദുത്വ അജണ്ഡ വേണ്ടെന്ന സമീപനം എന്തുകൊണ്ടാണ് ശിവസേന ഉപേക്ഷിച്ചതെന്ന് അറിയണമെന്നും മിലിന്ദിന് മറുപടിയായാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 32ാം വാര്‍ഷിക ദിനത്തിലാണ് മിലിന്ദ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. മസ്ജിദിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെയും, ഉദ്ധവ് താക്കറെയുടെയും, ആദ്യത്യ താക്കറെയുടെയും ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.
samajwad party left mahavikhas agadi after shivasena ubt member post on babri masjid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."