HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

  
Ashraf
December 07 2024 | 12:12 PM

Hijab ban for female students in Tirurangadi PSMO college campus



അശ്‌റഫ് കൊണ്ടോട്ടി

മലപ്പുറം:തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് മുഖാവരണത്തിന് വിലക്ക്. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്.പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്‍വിജിലേറ്ററിന് മുമ്പില്‍ നിഖാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര്‍ പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്‍സിപ്പല്‍ ഇവരെ വിളിച്ച് താക്കീത് നല്‍കുകയായിരുന്നു.

പരീക്ഷക്ക് മുമ്പ് ഇന്‍വിജിലേറ്ററിന് മുമ്പില്‍ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു. എന്നാല്‍ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയതിന് ശേഷം മാത്രമെ പ്രവേശിക്കാവൂ എന്നും അല്ലത്ത പക്ഷം ഉനി പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നിങ്ങളുടെ രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തേയും അറിയിക്കാനും നിര്‍ദേശം നല്‍കിയാണ് വിദ്യാര്‍ഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ്(പി.എസ്.എം.ഒ കോളജ്)പ്രവര്‍ത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്.

കടുത്ത വിവേചനം വിദ്യാര്‍ഥിനികള്‍

വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി ഞങ്ങള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.കോളജ് കോമ്പൗണ്ടില്‍ പ്രവേശിക്കുമ്പോള്‍ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണ്.35 വിദ്യാര്‍ഥിനികളാണ് കോളജില്‍ നിഖാബ് ധരിച്ച് പരീക്ഷക്കെത്തിയത്.

കോളജ് കോമ്പൗണ്ടില്‍ അനുവദനീയമല്ല പ്രിന്‍സിപ്പല്‍

പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിന്‍സിപ്പല്‍ അസീസ് പറഞ്ഞു. കുട്ടികളെ തിരിച്ചറിയാനാണ് മുഖാവരണം പാടില്ലെന്ന് പറഞ്ഞത്. കോളജ് അഡ്മിഷനെത്തുന്നവര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തില്‍ വിദ്യാര്‍ഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജര്‍ എം.കെ ബാവ പറഞ്ഞു. എന്നാല്‍ പര്‍ദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും പറഞ്ഞു.

Hijab ban for female students in Tirurangadi PSMO college campus



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  11 hours ago