HOME
DETAILS

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

  
അശ്‌റഫ് കൊണ്ടോട്ടി
December 08, 2024 | 4:26 AM


മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികൾക്ക്  നിഖാബ് (മുഖാവരണം) വിലക്ക്. വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് വെള്ളിയാഴ്ച കോളജിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനുഭവമുണ്ടായത്.

  ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ പരീക്ഷ എഴുതാനാണ് 35 വിദ്യാർഥിനികൾ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഇൻവിജിലേറ്ററിനു മുമ്പിൽ  നിഖാബ് നീക്കി പരിശോധിച്ചതിനുശേഷം ഇവർ പരീക്ഷാ ഹാളിൽ കയറി  പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനികൾ  നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിൻസിപ്പൽ ഇവരെ വിളിച്ച് താക്കീത് നൽകുകയായിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് ഇൻവിജിലേറ്ററിന് മുമ്പിൽ മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ കോളജ് കാംപസിനകത്ത് മുഖാവരണം നീക്കിയശേഷം മാത്രമേ പ്രവേശിക്കാവൂവെന്നും അല്ലാത്തപക്ഷം ഇനി പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും നിർദേശിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കളെയും പഠിക്കുന്ന സ്ഥാപനത്തെയും അറിയിക്കാനും നിർദേശം നൽകിയാണ് വിദ്യാർഥിനികളെ വിട്ടയച്ചത്. ഇത് സംബന്ധിച്ച് വിദ്യാർഥിനികൾ പഠിക്കുന്ന കോളജ് അധികൃതർക്ക് പരാതി നൽകി.

തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (പി.എസ്.എം.ഒ) കോളജ് പ്രവർത്തിക്കുന്നത്. കോളജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്. വസ്ത്രധാരണത്തെ ഹനിക്കുന്ന രീതിയിലുള്ള നടപടി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായി വിദ്യാർഥിനികൾ പറഞ്ഞു. കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ നിഖാബ് വിലക്കുന്നത് കടുത്ത വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

  അതേസമയം പി.എസ്.എം.ഒ കോളജ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതോടെ നിഖാബ് മാറ്റണമെന്നത് കോളജ് നിയമമാണെന്ന് പ്രിൻസിപ്പൽ അസീസ് പറഞ്ഞു. കോളജ് അഡ്മിഷനെത്തുന്നവർക്ക് നൽകുന്ന നിർദേശത്തിൽ വിദ്യാർഥികളോട് ഇത് പറയുന്നുണ്ടെന്ന് മാനേജർ എം.കെ ബാവ പറഞ്ഞു. എന്നാൽ പർദ ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നും ഇരുവരും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  2 days ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  2 days ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  2 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  2 days ago
No Image

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരക്കാരായി സ്കോട്ട്ലൻഡ് എത്തും

Cricket
  •  2 days ago
No Image

കോണ്‍വെന്റ് സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന് വിഎച്ച്പി; മത ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ്; ത്രിപുരയിലെ സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

National
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം; 10,000 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കും; വാഹന ചട്ടങ്ങൾ കർശനമാക്കുന്നു

Kerala
  •  2 days ago
No Image

വീട്ടുജോലിക്കാരിയെ അന്വേഷിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് 10,000 ദിർഹം; ഈ കെണിയിൽ നിങ്ങളും വീഴല്ലേ, മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  2 days ago