HOME
DETAILS
MAL
അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതി കുറ്റം നിഷേധിച്ചു
backup
June 25 2016 | 01:06 AM
തലശ്ശേരി: റെയില്‍വെ ട്രാക്ക് വഴി നടന്നു വരവെ അധ്യാ പികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തമിഴ്നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിനു സമീപത്തെ സെല്‍വരാജാണ് (34) പ്രതി. 2011 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് 29നു വീണ്ടും പരിഗണിക്കും.
അധ്യാപിക ഉള്‍പ്പെടെയുള്ള കേസിലെ ദൃക്സാക്ഷികള്‍ പ്രതിയെ വിചാരണ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. മദ്യം വാങ്ങി റെയില്‍വേ ട്രാക്കിനരികില്‍ നിന്നു മദ്യപിക്കുന്നതിനിടെ അധ്യാപിക അതുവഴി വരുകയും തുടര്‍ന്ന് അവര്‍ ശബ്ദമുണ്ടാക്കുകയുമാണ് ഉണ്ടായതെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ നിലത്തുവീണതിനാലാണ് അധ്യാപികയ്ക്കു പരുക്കേറ്റതെന്നും പ്രതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."