HOME
DETAILS

സംസ്ഥാനത്തെ പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്ന്

  
backup
June 25 2016 | 01:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95

പാലക്കാട്: അമരവിള, ആര്യങ്കാവ്, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ അഞ്ച് പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഞ്ചാവ് പരിശോധനയ്ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിലവില്‍ എക്‌സൈസ് വകുപ്പിന് അധികാരമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിട്ടുണ്ട്.
അധികാരം നിലവില്‍ വന്നാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനം വളരെ കര്‍ശനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിയിലാകുന്നവര്‍ക്കും ഇനി മുതല്‍ ജാമ്യം അനുവദിക്കില്ല. കഴിഞ്ഞ പത്ത് ദിവസത്തെ കര്‍മ്മ പരിപാടിയില്‍ ജില്ലയില്‍ 1000 അബ്കാരി കേസുകള്‍ പിടിച്ചു. ഇതില്‍ 1212 പേരെ അറസ്റ്റ് ചെയ്തു.
97 ആന്റി നാര്‍ക്കോട്ടിക്ക് കേസ് പിടിച്ചു. ഇതില്‍ 100 പേരെ അറസ്റ്റ് ചെയ്തു. 100 ലിറ്റര്‍ സ്പിരിറ്റ് ജില്ലയില്‍ നിന്ന് പത്ത് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.
പാന്‍മസാല, കഞ്ചാവ് തുടങ്ങിയ ലഹരി കടത്തിനും ഉപയോഗത്തിനും എതിരെ കര്‍ശന നടപടി കൊണ്ടുവരും.
 സ്‌കൂള്‍, കോളേജ് പരിസരങ്ങളിലെ പെട്ടിക്കടകളില്‍ വില്‍ക്കുന്ന പാന്‍മസാലകള്‍ പൂര്‍ണ്ണമായും നിരോധിക്കും. പിടിക്കപെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാന്‍മസാലകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും നടത്തുകയും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്യും.
 വ്യാജമദ്യ ഉപയോഗം രൂക്ഷമായ അട്ടപ്പാടിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തും. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ അനധികൃത ഇടപാടുകളും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും.
ചെക്‌പോസ്റ്റുകളുര്‍െ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ 9447178061 എന്ന നമ്പറില്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago