'ആര്‍ട്ട് ഡി-ടൂര്‍' ബസ് ജില്ലയില്‍ എത്തി
ഫറോക്ക്: ആവിഷ്‌കാര,അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സവാരിയുമായി 'ആര്‍ട്ട് ഡി-ടൂര്‍ ' ഡബിള്‍ ഡെക്കര്‍ ബസ് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നാഷനല്‍ യൂത്ത് കോണ്‍കോര്‍ഡിന്റെ ഭാഗമായാണ് ടൂര്‍ സംഘടിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിയ ബസിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. നിസരി ജങ്ഷനില്‍നിന്ന് ബസിനെ വാഹന റാലിയോടെയാണ് സ്വീകരിച്ചത്. ജനപ്രതിനിധികള്‍ കുടുബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ബസിനെ അനുഗമിച്ചു.
രാമനാട്ടുകര അങ്ങാടിയില്‍ ഒരുക്കിയ ചടങ്ങില്‍ രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. റുബീന, രാമനാട്ടുകര നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പി.കെ സജ്‌ന, മണ്ണൊടി രാംദാസ്, കല്ലട മുഹമ്മദലി, കെ.സി രവീന്ദ്രനാഥ്, വത്സരാജ് ഫറോക്ക്, യുവജന ക്ഷേമ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി ഷിലാസ്, നിയാസ് ആറ്റുപുറം, സന്തോഷ് കാല സംസാരിച്ചു. സ്വീകരണ ചടങ്ങില്‍ നാടന്‍ പാട്ടും തത്സമയ ചിത്രരചനയും സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരത്തു നിന്നാരംഭിച്ച് കാസര്‍കോട് അവസാനിക്കുന്ന സഞ്ചാര പരിപാടിയാണ് ആര്‍ട്ട് ഡി-ടൂര്‍. വര്‍ണ കാഴ്ചകള്‍ക്കും മറ്റുമുള്ള സംവിധാനങ്ങള്‍, ചെറുഗ്രന്ഥാലയം, ചിത്രപ്രദര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ബസിലുണ്ട്.
ബസ് സഞ്ചാരവുമായി ബന്ധപ്പെട്ട് തന്നെ അഭിപ്രായ സര്‍വേ, ലൈവ് പെര്‍ഫോമന്‍സുകള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവയുമുണ്ടാകും. 50 കലാകാരന്മാര്‍ വാഹനത്തെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഈ മാസം മൂന്നിനാണ് യാത്ര തുടങ്ങിയത്. രാമനാട്ടുകരയിലെ സ്വീകരണത്തിന് ശേഷം 5.30ന് കോഴിക്കോട് മുതലക്കുളത്ത് ഇന്നലെ യാത്ര സമാപിച്ചു.
ഇന്ന് രാവിലെ 9.30ന് ചെമ്മഞ്ചേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന്് വടകരയില്‍ സമാപിക്കും. നാളെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്ന ബസ് 14ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സമാപിക്കുംും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."