അകക്കാഴ്ചയില്‍ വിരിഞ്ഞ ഇഫ്താര്‍ സംഗമം
കുന്നംകുളം: അകക്കാഴ്ചയില്‍ വിരിയുന്ന വിസ്മയങ്ങളും അനുഗ്രഹീത ശബ്ദവും കൊണ്ട് കുന്നംകുളത്തെ അന്ധവിദ്യാലയത്തിലെ ഇഫ്താര്‍ സംഗമം വേറിട്ട അനുഭൂതിയായി. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം ഇഫ്താര്‍ സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികളുടെ ഗാനാലാപനമായിരുന്നു ഇഫ്താറിന്റെ വ്യത്യസ്ഥത. അനുഗ്രഹീത ശബ്ദത്തില്‍ കേള്‍വിക്കാരുടെ കരളലിയിപ്പിക്കുന്ന രാഗങ്ങളില്‍ അവര്‍ പാടി മുഴുമിപ്പിക്കുന്നത് അറിഞ്ഞതേയില്ല. അവര്‍ക്കൊപ്പം അന്‍സാറിലെ വിദ്യാര്‍ഥിനികളും പാടി തുടങ്ങിയതോടെ ഇഫ്താര്‍ സംഗമം ഗാന സന്ധ്യയായി മാറി. പതിവ് രീതികളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ഈ സംഗമം. വേദയിലുള്ളവര്‍ കാഴചക്കാരും സദസിലുള്ളവര്‍ അവതാരകരുമായി.
പ്രസംഗത്തിനും ആശംസകള്‍ക്കുമുള്ള സമയവും അഥിതികള്‍ കുട്ടികള്‍ക്ക് പാടാനും കഥപറയാനും അനുവദിച്ചതോടെ ഇഫ്താറിന്റെ മാധുര്യം കൂടി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഉമ്മര്‍ കരിക്കാട് ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ബി.എഡ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ഷിഹാബ്, ഹാരിസ്സ മുഹമ്മദ്, എം.എ കമറുദ്ദീന്‍, മേരി ജോയ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."