മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി
തിരുവനന്തപുരം: കൊച്ചിയില്‍ മിഷേല്‍ ഷാജിയുടെ മരണത്തിനുത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്കി. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന് ഉറപ്പു നല്കി. അന്വേഷണം ശരിയല്ലെന്ന് ശ്രദ്ധയില്‍പ്പെടുത്തിയതിനാലാണ് ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ നിയോഗിച്ചത്.
സംഭവത്തില്‍ കേസെടുക്കാതിരുന്ന പൊലിസ് ഉദ്യോഗസ്ഥനെതിരേ പരാതിയുണ്ടായാല്‍ അതു പരിശോധിക്കുമെന്നും അന്വേഷണം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അനൂപ് ജേക്കബ്, ഹൈബി ഈഡന്, എം സ്വരാജ്, ടി.വി രാജേഷ്, വീണാ ജോര്‍ജ്, പിറവം മുനിസിപ്പല്‍ ചെയര്മാന് സാബുജേക്കബ്, പ്രതിപക്ഷ നേതാവ് അജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഷിജു പുല്ലച്ചറ എന്നിവരും ഷാജു വര്ഗീസിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സംഘം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍കണ്ട് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."