HOME
DETAILS

ചെറുപുഴ കറുത്തു

  
backup
May 12, 2018 | 6:44 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

 

ഫറോക്ക്: മാലിന്യം കലര്‍ന്നു കറുത്ത ജലം ഒഴുകിയ ചാലിയാറിന്റെ കൈവഴിയായ കൊളത്തറ ചെറുപുഴ ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിച്ചു.
പുഴയില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുഴയിലെ വെള്ളത്തിന് കറുത്ത നിറം കാണപ്പെട്ടത്. വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവുമുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുപുഴയിലെ ജലം ചുവപ്പ് കലര്‍ന്ന തവിട്ട് നിറമായതിനെ തുടര്‍ന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇതേ സമയം പുഴയില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന കറുത്ത ജലം നിറഞ്ഞ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊന്തിയിരുന്നു. റഹിമാന്‍ ബസാര്‍, കൊളത്തറ, തൊണ്ടിലക്കടവ് മേഖയിലെ പുഴയോര നിവാസികള്‍ വെള്ളത്തിന് ഇടയ്ക്കിടെ ഉണ്ടാകുന്ന നിറം മാറ്റത്തില്‍ ആശങ്കയിലാണ്. പ്രദേശത്തെ കിണറുകളിലേക്ക് പുഴയിലെ കറുത്ത വെള്ളം കലരുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
പുഴയുടെ വെളളത്തിന്റെ നിറം മാറുമ്പോള്‍ പരിശോധന നടത്തുന്നതല്ലാതെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് കലക്ടറുടെ സന്ദര്‍ശനം. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago