HOME
DETAILS

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; പാറശാല ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

  
backup
March 16 2017 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81

പാറശാല: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്, ചികിത്സാ പിഴവാണെന്നാരോപിച്ച്  നാട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങളുമായി ആശുപത്രി ഉപരോധിച്ചു.പാറശാല സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
 പാറശാല കുളപ്പുറം ഒറ്റപ്പനവിള വീട്ടില്‍ സജിതയും (32) കുഞ്ഞുമാണ് മരിച്ചത്. പാറശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജിതയ്ക്ക് 20-ാം തീയതിയാണ് പ്രസവ ദിവസമായി ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ തന്നെ ആശുപത്രിയിലെത്തിച്ചു.  ഉച്ചയോടെ  ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്  തിരുവനന്തപുരം എസ്.എ.ടിയിലേയ്ക്ക് കൊണ്ടു പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഉടന്‍തന്നെ യുവതിയെ എസ്.എ.ടിയില്‍ എത്തിച്ചെങ്കിലും പ്രസവത്തെത്തുടര്‍ന്ന് കുഞ്ഞും  മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയും മരിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പാറശാല ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പാറശാല പൊലിസില്‍ പരാതി നല്‍കി.ഉച്ചക്ക് മൂന്നു മണിയോടെ  യുവതിയുടെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി പാറശാല ആശുപത്രിയിലെത്തി.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ വൈകിട്ട് 6.45 ഓടെ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളുമായി ആശുപത്രിയും സൂപ്രണ്ട് ഓഫിസും ഉപരോധിച്ചു.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ദേശീയ പാത ഉപരോധിച്ചു. ഇതേ തുടര്‍ന്ന്  പാറശാല-കളിയിക്കാവിള ദേശീയപാതയിലെ ഗതാഗതം  താറുമാറായി. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗര്‍ഭിണികളെ വിവിധ ആശുപത്രികളിലേയ്ക്ക് പറഞ്ഞയച്ചു.
നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  2 days ago