HOME
DETAILS
MAL
പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
March 16 2017 | 23:03 PM
വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
മുന്‍ വര്‍ഷങ്ങളില്‍ നല്കിയ തുകയെക്കാള്‍ പത്ത് ശതമാനം വര്‍ധിപ്പിച്ച് തരണം എന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിനും പഞ്ചായത്ത് വകുപ്പ് മന്ത്രി കെ.ടി ജലീലിനും എം.എല്‍ .എ ഹമീദ് മാസ്റ്ററിനുമാണ് നിവേദനം നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന ഫണ്ടിന്റെ മൂന്നിലൊന്നാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കുന്നുമ്മല്‍ നിസാര്‍, ഇ.ദാസന്, പട്ടയില്‍ ബാബുരാജ് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്. വെട്ടിക്കുറച്ച തുക വകവെച്ച് നല്‍കാമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."