കാലഘട്ടം ആഗ്രഹിക്കുന്നത് സ്്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഇടങ്ങള്‍: മുനവ്വറലി ശിഹാബ് തങ്ങള്‍
കാക്കനാട്: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാപനത്തിനു പകരം സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഇടങ്ങളാണ് കാലഘട്ടം ആഗ്രഹിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ യൂത്ത് റെസിസ്റ്റന്‍സിയ എക്‌സിക്യൂട്ടീവ് ക്യാംപ് തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ രാഷ്ട്രീയത്തിന് എക്കാലത്തും പ്രസക്തിയുണ്ടെന്നും അതിനുമാത്രമേ സ്ഥായിയായ നിലനില്‍പ്പും സ്വീകാര്യതയും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരും പ്രൊഫഷണല്‍ രംഗത്തുള്ളവരും കടന്നുവരുന്നത് രാഷ്ടീയം കൂടുതല്‍ ക്രിയാത്മകമാക്കും. ആഗോളതലത്തില്‍ രാഷ്ട്രത്തലവന്‍മാരായും ഭരണകര്‍ത്താക്കളായും കൂടുതല്‍ യുവസാന്നിധ്യം കടന്നുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയരംഗത്തും യുവാക്കള്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര നന്മയ്ക്കും മാനവ നന്മക്കും ഉപകാരപ്പെടുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട നിര്‍ണയിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരണം നടത്തി. മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി വി.ഇ അബ്ദുല്‍ ഗഫൂര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ജലീല്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ്, പി.കെ അബ്ദുള്‍ റസാഖ്, പി.എം യൂസഫ്, എ.എ.ഇബ്രാഹിംകുട്ടി, ഹംസ മൂലയില്‍, കെ.എം അബ്ദുള്‍ സലാം, യു.കെ റഫീഖ്, ടി.എം അലി, സി.എസ് സൈനുദ്ദീന്‍, കെ.കെ അലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."