ലോക ജലദിനത്തില്‍ ബോധവല്‍ക്കരണ പരിപാടി
കോഴിക്കോട്: ലോക ജലദിനമായ 22 ന് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം ജലസാക്ഷരതയുമായി ബന്ധപ്പെട്ട് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ യു.വി.ജോസ് അധ്യക്ഷ്യനാകും. കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചാ നിവാരണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ജലവിഭവ വികസന കേന്ദ്രത്തിലെ ജിയോമറ്റിക് വിഭാഗം മേധാവി ഡോ.വി.പി ദിനേശനും മലിനജല പുനഃചംക്രമണവും പുനരുപയോഗവും എന്ന വിഷയത്തില്‍ ഡോ.പി.എസ് ഹരികുമാറും സംസാരിക്കും.
സിവില്‍സ്റ്റേഷന്‍ വളപ്പിലെ കിണര്‍ പുനരുദ്ധാരണം, പാറോപ്പടി പുഞ്ചവയല്‍ കുളത്തിലെ ജല ഗുണനിലവാര പരിശോധനയും നടക്കും. സി.ഡബ്ല്യൂ.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഇ.ജെ ജോസഫ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."