ലോ അക്കാദമിയിലെ സംഘര്‍ഷം: 25 പേരെ പ്രതിചേര്‍ത്ത് പൊലിസ് കേസെടുത്തു
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 25 പേരെ പ്രതിചേര്‍ത്ത് പൊലിസ് കേസെടുത്തു. വെള്ളിയാഴ്ച പിടിയിലായ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.
പൊലിസിനെതിരേ ബലപ്രയോഗം നടത്തിയതിനും പരസ്പരം പോരടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും അക്രമിക്കുകയും ചെയ്തതിനും രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണ്.
കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എം.എസ്.എഫ് എന്നീ സംഘടനകളില്‍ നിന്നുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. ലോ കോളജില്‍ വെള്ളിയാഴ്ചയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു ചേരിയിലും മറ്റുള്ളവര്‍ എതിര് ചേരിയിലും നിന്ന് ഏറ്റുമുട്ടുകയായിരുന്നു.
ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് വാക്കു തര്‍ക്കത്തിലും സംഘട്ടനത്തിലും കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇന്നും അക്കാദമിയില്‍ ക്ലാസ് നടന്നില്ല. നാളെ മുതല്‍ കാംപസില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്താനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."