യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം: സഹോദരങ്ങള്‍ അറസ്റ്റില്‍
തിരൂര്‍: വാക്കാട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. വാക്കാട് സ്വദേശികളായ ഈസ്പാടത്ത് സക്കീര്‍ (25), സമീര്‍ (25)എന്നിവരെയാണ് തിരൂര്‍ എസ്.ഐ കെ.ആര് രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. ഇരുവരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്.
കുറിയന്റെ പുരക്കല്‍ ഇബ്രാഹീംകുട്ടിയുടെ മകന് സിദ്ദീഖി (36)നെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് ഇരുവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന സിദ്ദീഖിനെ പ്രതികള്‍ മാരകായുധങ്ങളുമായെത്തി മര്‍ദിക്കുകയായിരുന്നു.
അക്രമത്തില്‍ വലതു കൈയിലെ എല്ലു പൊട്ടിയ സിദ്ദീഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്നു പൂക്കയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിദ്ദീഖ് പ്രദേശത്തെ മുസ്ലിംലീഗ് ഭാരവാഹിയാണ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."