പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
മീനങ്ങാടി: മീനങ്ങാടി ടൗണിലും പരിസരങ്ങളിലുമായി ആരോഗ്യ വകുപ്പ് ഹെല്‍ത്ത് സ്വകാഡിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി.
മീനങ്ങാടി ടൗണിലെ ചൈത്രം, മലബാര്‍ എന്നീ ഹോട്ടലുകളില്‍ നിന്നും കാക്കവയലിലെ വഴിയോരം റസ്‌റ്റോറന്റില്‍ നിന്നുമാണ് മത്സ്യം, മാംസം ഉള്‍പെടെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കടയുടമകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായാണ് മിന്നല്‍ പരിശോധന നടത്തിയത്.
എന്നാല്‍ വര്‍ഷാവര്‍ഷം ഇത്തരം പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ചെറിയ പിഴ ഈടാക്കി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാറാണ് പതിവ്. സര്‍ക്കാര്‍ ജീവനക്കാരന് 20 രൂപ മാസശമ്പളമുണ്ടായിരുന്ന 1939 കാലത്ത്, കൊതുകു വളര്‍ത്തുന്ന സാഹചര്യമുണ്ടാക്കിയാല്‍ 500 രൂപ പിഴയും ഓടകളിലേക്ക് അഴുക്ക് വെള്ളം ഒഴുക്കിയാല്‍ 20 രൂപയുമാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ആരോഗ്യരംഗത്ത് ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് പഴയ നിയമങ്ങളില്‍ മാറ്റം വരുത്താത്തത് കൂടുതല്‍ അപകടങ്ങളെ ക്ഷണിച്ചു വരുത്തലാണെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. ഇന്നലെ നടന്ന പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബേസില്‍ വര്‍ഗീസ്, എം.പി ബാബു, അമാനുല്ല, മണികണ്ഠന്‍, സദാനന്ദന്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."