ബേപ്പൂര്‍ മണ്ഡലത്തിലെ റോഡ് നിര്‍മാണം ത്വരിതഗതിയിലാക്കും
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ നടപടികളെടുത്ത് പ്രവൃത്തികള്‍ ത്വരിതഗതിയിലാക്കാന്‍ തീരുമാനിച്ചു.
ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ചെറുവണ്ണൂര്‍ കൊളത്തറ റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ മാര്‍ച്ച് 21 ന് ആരംഭിച്ച് 25നകം തീര്‍ക്കും. ബി.സി റോഡില്‍ അലൈന്‍മെന്റനുസരിച്ച് കല്ലിടുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാര്‍ച്ച് 31നകം ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കും.
മണ്ണൂര്‍- കടലുണ്ടി ചാലിയം റോഡിന്റെ ഡീറ്റേയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കാനും യോഗം തീരുമാനിച്ചു. ഫറോക്ക് റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനായി മുഴുവന്‍ സ്ഥലമുടമകള്‍ക്കും പണം നല്കി സ്ഥലം ഏറ്റെടുക്കും. സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ച് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി. മമ്മദ്കോയ, ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി. രഘുരാജ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.സി. വിനുകുമാര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ സി.എച്ച്. അബ്ദുള്‍ ഗഫൂര്‍, ആര്‍ബിഡിസി അസിസ്റ്റന്റ് എന്‍ജിനീയര്‍ മിഥുന് ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."