HOME
DETAILS
MAL
കൈക്കൂലി: വാണിജ്യ നികുതി ഓഫിസര്‍ റിമാന്‍ഡില്‍
backup
March 19 2017 | 02:03 AM
തലശ്ശേരി: ഐസ്ക്രീം വ്യാപാരിയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാസര്‍കോട് ജില്ലാ വാണിജ്യ നികുതി ഓഫിസറെ തലശ്ശേരി സ്പെഷല്‍ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫിസര്‍ പിലിക്കോട് മട്ടലായിലെ എം. പി രാധാകൃഷ്ണനെയാണ് (56) 31 വരെ റിമാന്‍ഡ് ചെയ്തത്. ചെറുവത്തൂരിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് വെള്ളിയാഴ്ച രാധാകൃഷ്ണനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
കുഞ്ചത്തൂരിലെ ഐസ്ക്രീം വ്യാപാരി നല്കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ വിജിലന്‍സ് വലയിലാക്കിയത്.
രാധാകൃഷ്ണന്റെ പേരില്‍ തളിപ്പറമ്പിലും സമാനമായ കേസുണ്ടായിരുന്നു.
ഇതിന്മേല് നിയമനടപടി തുടരുന്നതിനിടെയാണു വീണ്ടും പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."