എസ്.എഫ്.ഐ ജില്ലാ സമ്മേളനം: 'മൂല്യനിര്‍ണയ ക്യാംപുകളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ നിലപാട് തിരുത്തണം'
സുല്‍ത്താന്‍ ബത്തേരി: കാലിക്കറ്റ് സര്‍വകലാശാലയുടെ മൂല്യനിര്‍ണയ ക്യാംപുകളില്‍ ചില അധ്യാപകര്‍ പങ്കെടുക്കാതിരിക്കുന്നത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രിന്സിപ്പല്മാരുള്പ്പെടുന്ന ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെയും ജോലിയെയും ബാധിക്കുന്നതാണെന്നും ഇത്തരം നിലപാട് തിരുത്താന്‍ അധ്യാപകര്‍ തയാറാവണമെന്നും എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം. വിജിന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി പതാക ഉയര്‍ത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ കൃഷ്ണന് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് അജ്നാസ് അഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുഹമ്മദ് ഷാഫി, രാഖി വിജയന്, കെ.ആര് അവിഷിത്ത്, ദൃശ്യ വിജയന് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി എം. വിജിന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.കെ ശശീന്ദ്രന് എം.എല്‍.എ, സ്വാഗതസംഘം ചെയര്മാന് കെ. ശശാങ്കന്, വി.വി ബേബി, പി.ആര് ജയപ്രകാശ്, ബേബി വര്‍ഗീസ് സംസാരിച്ചു. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."