HOME
DETAILS

ചരിത്രമാവര്‍ത്തിക്കാന്‍ യു.ഡി.എഫ്; ഈസി വാക്ക്ഓവറിന് തടയിട്ട് സി.പി.എം

  
backup
March 20 2017 | 00:03 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

മലപ്പുറം: പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളും എന്‍.ഡി.എ സ്ഥാനാര്‍ഥിയും രംഗത്തെത്തിയതോടെ പോരാട്ടച്ചൂട് കനത്തുത്തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം.ബി ഫൈസലും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. ശ്രീപ്രകാശും പ്രചാരണ ഗോഥയിലിറങ്ങി കഴിഞ്ഞു. മറ്റു ചെറു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും ഉടന്‍ പ്രചാരണക്കളത്തിലിറങ്ങും.


ഇ. അഹമ്മദിന്റെ പിന്‍ഗാമിയായി യു.ഡി.എഫ് അംഗത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലെത്തിക്കാന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ലീഗ് പ്രചാരണം തുടങ്ങിയിരുന്നു.


2014ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജില്ലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. അന്ന് അഹമ്മദ് 1,94,739 വോട്ടിനാണ് വിജയിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനിടയ്ക്ക് നടന്ന പഞ്ചായത്ത്, നിയമസഭാ തെഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന് 2016ല്‍ ജില്ലയില്‍ രണ്ട് നിയമസഭാ സീറ്റുകള്‍ അധികം ലഭിക്കുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളെണ്ണുമ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറത്ത് കഴിഞ്ഞ തവണത്തെക്കാളും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.


എന്നാല്‍ '2004ലെ മഞ്ചേരി' ആവര്‍ത്തിക്കാനാകും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നാണംകെട്ട തോല്‍വി എന്തായാലും ഇത്തവണ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം. മണ്ഡലത്തില്‍ നിലവില്‍ യു.ഡി.എഫിന് വലിയ ഭീഷണിയില്ല. പാര്‍ലമെന്റ് മണ്ഡലത്തിന് കീഴില്‍ വരുന്ന മുഴുവന്‍ മണ്ഡലങ്ങളും യു.ഡി.എഫിന്റെ െൈകയില്‍ സുരക്ഷിതം. പോരാട്ടച്ചൂട് കനത്തുത്തുടങ്ങിയ മണ്ഡലത്തിലെ നിലവിലെ സാഹചര്യം എന്തെന്ന് പരിശോധിക്കാം .


പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക നല്‍കും; എം.ബി ഫൈസല്‍ നാളെ

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്
മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തി രാവിലെ 11 ന് മലപ്പുറം വാരണാധികാരി മുമ്പാകെയാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കുക. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെ കൂടികാഴ്ച്ചക്ക് ശേഷമായിരിക്കും പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റില്‍ എത്തുകയെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ: കെ.എന്‍.എ ഖാദര്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ മലപ്പുറം വാറങ്കോട് നടക്കും. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,  പി.പി തങ്കച്ചന്‍, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, ഷിബു ജോണ്‍, അനുപ് ജേക്കബ്, സി.പി ജോണ്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ഷെയ്ഖ് പി. ഹാരിസ്, അഡ്വ. കെ.എന്‍.എ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനാവും.    എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.
നാളെ വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
23, 24 തിയ്യതികളിലായി നിമയമസഭാ മണ്ഡലം തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കും.

 

കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കും: കേരള കോണ്‍ഗ്രസ് (എം)

മലപ്പുറം: മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി  തീരുമാനിച്ചു. ഇതിന് തുടക്കം കുറിച്ച് 26 ന് വൈകിട്ട് 3.30ന് മലപ്പുറം ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷനില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുംപങ്കെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി  ജോസ് ഉദ്ഘാടനം ചെയ്തു. ജോസഫ് എം. പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.  

മലപ്പുറം

പാര്‍ലമെന്റ് മണ്ഡലത്തിന്റെ ആസ്ഥാനം ഉള്‍പ്പെടുന്ന  മലപ്പുറം നിയമസഭാ മണ്ഡലം എന്നും ലീഗിന്റെ കൈയില്‍ ഭദ്രമാണ്. 2014ല്‍ 36,324 വോട്ടിന്റെ ലീഡാണ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. ലീഗിലെ പി. ഉബൈദുള്ളയാണ് നിലവില്‍ എം.എല്‍.എ. ഭൂരിപക്ഷം -35,672. മണ്ഡലത്തിന് കീഴിലെ നഗരസഭയിലും മുഴുവന്‍ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം നടത്തുന്നു. സ്വാഭാവികമായും വലിയ നേട്ടമൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനടക്ക് ബി.ജെ.പിക്ക് കാര്യമായ വോട്ട് ഉയര്‍ത്താന്‍ കഴിയാത്ത മണ്ഡലംകൂടിയാണ് മലപ്പുറം. 5772 വോട്ടാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെപി.ക്ക് ലഭിച്ചത്.

വേങ്ങര

യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം. നിലവില്‍ വേങ്ങര മണ്ഡലത്തിലെ എം.എല്‍.എകൂടിയാണ് കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിന്റെ വിശ്വസ്ഥ മണ്ഡലത്തില്‍ ഇളക്കം തട്ടിക്കാനൊന്നും കഴിഞ്ഞ പാര്‍ലമെന്റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനായിട്ടില്ല.  അതുകൊണ്ട് തന്നെ വേങ്ങരയില്‍ അല്‍ഭുതം കാണിക്കാമെന്നൊന്നും എതിരാളികള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കുന്നില്ല. 2014ല്‍ ഇ. അഹമ്മദിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 42,632  വോട്ടിന്റെ ഭൂരിപക്ഷം.  പോള്‍ ചെയ്ത വോട്ടിന്റെ പകുതിയിലധികം വോട്ടുകള്‍ യു.ഡി.എഫിന് നേടാനായി. അന്ന് സംസ്ഥാനത്ത് തന്നെ അത് റെക്കോഡായി മാറുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു വേങ്ങരയിലേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,057 വോട്ടിന് പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കുകയും ചെയ്തു. മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ സി.പി.എം കോണ്‍ഗ്രസ് മുന്നണി ഭരണം ഒഴിച്ചാല്‍ ബാക്കിയെല്ലായിടത്തും യു.ഡി.എഫ് ഭരണം. ബി.ജെ.പിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച മണ്ഡലമാണ് വേങ്ങര. 5638 വോട്ട്.


 വള്ളിക്കുന്ന്

 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അഹമ്മദിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മണ്ഡലം. 23,935 വോട്ടായിരുന്നു അന്ന് മണ്ഡലത്തിന്റെ ഭൂരിപക്ഷം. ഇത്തവണയും മികച്ച ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ നല്ല നേട്ടം കൊയ്യാമെന്ന് എല്‍.ഡി.എഫ് കണ്ണുവയ്ക്കുന്ന മണ്ഡലം കൂടിയാണ് വള്ളിക്കുന്ന്.  നിയമസഭാ തെരഞ്ഞെടുപ്പില്‍ 12,610 വോട്ടിനാണ് യു.ഡി.എഫിലെ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ വിജയിച്ചത്. രണ്ടുവര്‍ഷത്തിനിടക്ക് ഭൂരിപക്ഷത്തില്‍ വന്ന 10,000 ത്തോളം വരുന്ന കുറവിലാണ് എല്‍.ഡി.എഫ് പ്രതീക്ഷകള്‍. ബി.ജെ.പിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് വള്ളിക്കുന്ന്.  പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞടുപ്പില്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും മണ്ഡലത്തില്‍ നിന്നാണ്. 15982 വോട്ട് 2014ലും 22000ത്തിലേറെ വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിച്ചു. മൂന്നിയൂര്‍, പള്ളിക്കല്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്,  പെരുവള്ളൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫും ചേലേമ്പ്ര എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും ഭരിക്കുന്നു.


മങ്കട

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  മങ്കട മണ്ഡലത്തില്‍ യു.ഡി.എഫ് ഭൂരിപക്ഷം- 23461 വോട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത് 1508 വോട്ട് ഭൂരിപക്ഷത്തിന്. രണ്ടുവര്‍ഷത്തിനിടക്ക് യു.ഡി.എഫ് ഭുരിപക്ഷത്തില്‍ വന്ന ചോര്‍ച്ച 21,953 വോട്ട്. സ്വഭാവികമായും മണ്ഡലത്തിലെ പുതിയ സാഹചര്യത്തില്‍  ഇരുമുന്നണികള്‍ക്കും കനത്ത പോരാട്ടം നടത്തേണ്ടി വരും. നിലവില്‍ ലീഗിലെ ടി.എ അഹമ്മദ് കബീറാണ് മണ്ഡലം എം.എല്‍.എ. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പുകളില്‍ എപ്പോഴും ഐക്യമുന്നണിയെ തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. മക്കരപ്പറമ്പ്, കുറുവ എന്നിവ യു.ഡി.എഫും അങ്ങാടിപ്പുറം കൂട്ടിലങ്ങാടി, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നിവ എല്‍.ഡി.എഫും ഭരിക്കുന്നു. 2014ല്‍ 8279 വോട്ട് നേടിയ ബി.ജെ.പിക്ക് 2016ല്‍ മണ്ഡലത്തില്‍ നേടാനായത് 6641 വോട്ട് മാത്രം. രണ്ടുവര്‍ഷത്തിനിടക്ക് ബി.ജെ.പിക്ക് 1638 വോട്ട് കുറഞ്ഞു.

പെരിന്തല്‍മണ്ണ

തെരഞ്ഞെടുപ്പ് ഏതായാലും ഇരുമുന്നണികളും ഒരുപോലെ നേട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം.  ഇടതുപക്ഷത്തിന് കാര്യമായ വോട്ടുള്ള ജില്ലയിലെ അപൂര്‍വം മണ്ഡലങ്ങളിലൊന്ന്. 2009ല്‍ 5246 ഉം കഴിഞ്ഞ തവണ 10614ഉം ആയിരുന്നു യു.ഡി.എഫ് ഭൂരിപക്ഷം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിനാണ് (579) അന്ന് യു.ഡി.എഫ് വിജയിച്ചത്. രണ്ടുവര്‍ഷത്തിനിടക്ക് 10,035 വോട്ടിന്റെ കുറവ്. ഈ കുറവ് പരിഹരിച്ച് മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ലീഗ് അനൗപചാരികമായി തെരഞ്ഞെടുപ്പിനായി രംഗത്തിറങ്ങിയിട്ടുമുണ്ട്. പാര്‍ലമെന്റ് മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും നിയമസഭാ മണ്ഡലത്തിലെങ്കില്‍ മുന്നിലെത്താനാകും എല്‍.ഡി.എഫ് ശ്രമം. ലീഗിലെ മഞ്ഞളാംകുഴി അലിയാണ് മണ്ഡലം എം.എല്‍.എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോള്‍, മേലാറ്റൂര്‍(നറുക്കെടുപ്പിലൂടെ) എല്‍.ഡി.എഫ് നേടി. ആലിപ്പറമ്പും താഴെക്കോടും വെട്ടത്തൂരും (നറുക്കെടുപ്പിലൂടെ) യു.ഡി.എഫും നേടി.  ബി.ജെ.പിക്ക് 2014ല്‍ 7356 വോട്ട് ലഭിച്ച മണ്ഡലമാണ് പെരിന്തല്‍മണ്ണ. എന്നാല്‍ മങ്കടക്ക് സമാനമായ അവസ്ഥയിലാണ് ഇവിടെയും സംഭവിച്ചത്. നിയമസഭാ തെരഞ്ഞുപ്പ് ആയപ്പോഴേക്കും അവിടെ വോട്ട് ചോര്‍ന്നു. 2014ല്‍ 7356 5917 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.

മഞ്ചേരി

ലീഗിന്റെയും യു.ഡി.എഫിന്റെയും വിശ്വസ്ഥ മണ്ഡലം, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 26062 വോട്ടിന്റെ ഭൂരിപക്ഷം.  ഭൂരിപക്ഷത്തില്‍ ഉലച്ചില്‍ തട്ടിയെങ്കിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍  മികച്ച വിജയം യു.ഡി.എഫ് നേടി. 19616 വോട്ട് ഭൂരിപക്ഷത്തോടെ ലീഗിലെ അഡ്വ. എം ഉമ്മര്‍ വിജയിച്ചു. 2015 തദ്ദേശ തെരഞ്ഞടുപ്പില്‍ മഞ്ചേരി നഗരസഭയും പാണ്ടിക്കാട് കീഴാറ്റൂര്‍ പഞ്ചായത്തുകളും യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ തൃക്കലങ്ങോട് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എടപ്പറ്റയില്‍ സിപിഎം ഭരണം. ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സാധിച്ചില്ല. 2014ല്‍ 10656 വോട്ട് നേടിയ ബി.ജെ.പിക്ക് 2016ല്‍ ലഭിച്ചത് 11223 വോട്ടാണ്. അതേസമയം ജില്ലയില്‍ ബി.ജെ.പിക്ക് 10,000 ത്തിലേറെ വോട്ട് ലഭിച്ച മണ്ഡലങ്ങളിലെനാന്നാണ് മഞ്ചേരി.

കൊണ്ടോട്ടി

എന്നും ലീഗിന്റെയും യു.ഡി.എഫിന്റെ ഉറച്ച കോട്ടായായി അറിയപ്പെടുന്ന മണ്ഡലം. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ഭൂരിപക്ഷം നല്‍കി വരുന്നതാണ് കൊണ്ടോട്ടിയുടെ ചരിത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ഭൂരിപക്ഷത്തില്‍ ഉലച്ചില്‍ തട്ടിയെങ്കിലും മികച്ച വിജയം നേടാന്‍ ലീഗിലെ ടി.വി ഇബ്രാഹീമിന് സാധിച്ചു. 2014ല്‍ അഹമ്മദിന് മണ്ഡലത്തിന്‍ നിന്നുള്ള ലീഡ്  31,717 വോട്ടാണ്. അതേസമയം 2016 ല്‍  നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത് 10,654 വോട്ട് ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞടുപ്പില്‍ കൊണ്ടോട്ടി നഗരസഭയും വാഴക്കാട് പഞ്ചായത്തും സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെട്ട വികസന മുന്നണി വിജയിച്ചു. ചീക്കോട്,  മുതുവല്ലൂര്‍,  ചെറുകാവ്, പുളിക്കല്‍, എന്നിവടങ്ങളില്‍  മുസ്‌ലിം ലീഗ്, യു.ഡി.എഫ് ഭരണം, വാഴയൂരില്‍ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് 2014ല്‍ ലഭിച്ചത്  10,960 വോട്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago