ജീവന്റെ ചെപ്പുകള്‍
ി നഗ്നനേത്രം കൊണ്ടു കാണാന്‍ സാധിക്കാത്ത സൂക്ഷ്മ ജീവികളെ മൈക്രോസ്‌കോപ്പിലൂടെ കാണാന്‍ സാധിക്കുന്നു.
ി ജീവികളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് കോശ വലുപ്പം കൂടുകയില്ല. എന്നാല്‍ എണ്ണം കൂടും.
ി നഗ്നനേത്രം കൊണ്ടു കാണാന്‍ സാധിക്കാത്ത ജീവികളാണ് സൂക്ഷ്മ ജീവികള്‍.
ി അനേകം ചെറുഘടകങ്ങള്‍ കൊണ്ടാണ് ജീവശരീരം നിര്‍മിച്ചിട്ടുള്ളത്. ജീവശരീരം നിര്‍മിച്ചിട്ടുള്ള ചെറുഘടകങ്ങളെ കോശങ്ങള്‍ എന്നു വിളിക്കുന്നു. ഒരു കോശം മാത്രമുള്ള ജീവികളാണ് ഏക കോശ ജീവികള്‍. അമീബ, യുഗ്ലീന, പാരസീമിയം, ബാക്ടീരിയ എന്നിവ ഏകകോശ ജീവികള്‍ക്ക് ഉദാഹരണമാണ്. ജന്തുക്കളും സസ്യങ്ങളും ബഹുകോശ ജീവികളാണ്.
കോശം
ഓരോ കോശത്തേയും ആവരണം ചെയ്താണ് കോശഭിത്തി കാണപ്പെടുന്നത്. കോശഭിത്തിയോടു ചേര്‍ന്ന് കോശസ്തരം കാണപ്പെടുന്നു. കോശത്തിനുള്ളില്‍ കോശദ്രവ്യം ഉണ്ട് . ഇതിനുള്ളിലാണ് കോശമര്‍മം സ്ഥിതി ചെയ്യുന്നത്. കോശദ്രവ്യത്തിനുള്ളില്‍ കാണപ്പെടുന്ന വലിയ കുമിളകളാണ് ഫേനങ്ങള്‍.
വിവിധ തരം കോശങ്ങള്‍
ശരീരത്തിന്റെ ഉപരിതലത്തിലും വായ്ക്കുള്ളിലെ ആവരണത്തിലും കാണപ്പെടുന്ന പരന്ന കോശങ്ങളാണ് സ്‌ക്വാമോസ്. അന്നപഥത്തിന്റെ ഭിത്തിയില്‍ കാണപ്പെടുന്ന നീളം കൂടിയ കോശങ്ങളാണ് കോളംനാര്‍. മൂത്രനാളിയുടെ ഉള്‍ഭിത്തിയില്‍ കാണപ്പെടുന്ന സമപാര്‍ശ്വങ്ങളുള്ള പരത്തിവച്ച കോശങ്ങളാണ് ക്യൂബിക്കല്‍.
സസ്യകോശങ്ങള്‍
സസ്യകോശങ്ങളുടെ ഏറ്റവും പുറമേയുള്ള ഭാഗമാണ് കോശഭിത്തി. ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. സസ്യകോശങ്ങളിലെ കോശഭാഗമാണ് ജൈവകണങ്ങള്‍. ഹരിതകണങ്ങള്‍,വര്‍ണകണങ്ങള്‍,ശ്വേതകണങ്ങള്‍ എന്നിങ്ങനെ മൂന്നു തരമാണിവ. കോശമദ്ധ്യത്തില്‍ കാണപ്പെടുന്ന അറകളാണ് ഫേനങ്ങള്‍.
മാറ്റത്തിന്റെ പൊരുള്‍
ി യന്ത്രങ്ങളുടെ പ്രവര്‍ത്തനഫലമായാണ് യാന്ത്രികോര്‍ജമുണ്ടാകുന്നത്
ി പദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജമാണ് രാസോര്‍ജം
ി ഒരു പദാര്‍ഥം വാതകാവസ്ഥയിലായിരിക്കുമ്പോള്‍ ദ്രാവകാവസ്ഥയിലേക്കാള്‍ ഉയര്‍ന്ന ഊര്‍ജനിലയിലായിരിക്കും. ഇതിനാല്‍ തന്നെ തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ മാരകമായിരിക്കും നീരാവി കൊണ്ടുള്ള പൊള്ളല്‍.
ഭൗതികമാറ്റവും രാസമാറ്റവും
ഒരു പദാര്‍ഥത്തിന്റെ അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റമാണ് ഭൗതികമാറ്റം. എന്നാല്‍ പദാര്‍ഥത്തിന്റെ ഘടനയ്ക്കുണ്ടാകുന്ന മാറ്റമാണ് രാസമാറ്റം. ഭൗതികമാറ്റം മൂലം പുതിയ പദാര്‍ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ രാസമാറ്റം മൂലം പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു. ഭൗതികമാറ്റം താല്‍ക്കാലിക മാറ്റമാണ്. രാസമാറ്റം സ്ഥിരമായ മാറ്റമാണ്.
ഫോസില്‍ ഇന്ധനങ്ങള്‍
ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിക്കടിയിലടിഞ്ഞ ജന്തു-സസ്യജാലങ്ങള്‍ ഓക്‌സിജന്റെ അഭാവത്തില്‍ രാസമാറ്റത്തിനു വിധേയമായാണ് ഫോസിലിന്ധനങ്ങള്‍ രൂപപ്പെടുന്നത്.
ഊര്‍ജരൂപങ്ങള്‍
മെഴുകുതിരിയുടെ ജ്വലനം: പ്രകാശോര്‍ജം- താപോര്‍ജം
വൈദ്യുത ബള്‍ബിന്റെ ജ്വലനം: പ്രകാശോര്‍ജം- താപോര്‍ജം
പടക്കത്തിന്റെ പൊട്ടിത്തെറി: പ്രകാശോര്‍ജം- താപോര്‍ജം-ശബ്ദോര്‍ജം
പൂവില്‍നിന്നു പൂവിലേക്ക്
പൂവ്
പരാഗരേണു, പരാഗണ സ്ഥലത്ത് പതിച്ചു കഴിഞ്ഞാല്‍ അവയില്‍നിന്നു പരാഗനാളം വളര്‍ന്ന് ജനിപുടത്തിലെ ജനി ദണ്ഡിനുള്ളിലൂടെ അണ്ഡാശയത്തിലെത്തും. പരാഗനാളത്തില്‍നിന്ന് ഉടലെടുക്കുന്ന പുംബീജങ്ങളില്‍ ഒന്ന് ഭ്രൂണസഞ്ചിക്കുള്ളിലെ അണ്ഡകോശവുമായി ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നു. രണ്ടാമത്തെ പൂംബീജം ഭ്രൂണസഞ്ചിയുടെ മധ്യത്തിലുള്ള ദ്വിതീയ മര്‍മവുമായി യോജിക്കുകയാണ് ചെയ്യുന്നത്. ഇതിനു ശേഷമാണ് വിത്തുണ്ടാകുന്നത്. പൂവിലെ അണ്ഡം വളര്‍ന്ന് വിത്തായി മാറുന്നു. അണ്ഡാശയം വളര്‍ന്നുണ്ടായതാണ് ഫലങ്ങള്‍. ചില സസ്യങ്ങളിലെ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയവ വളര്‍ന്നു ഫലമായി മാറുന്നു. ഇവയെ കപട ഫലങ്ങള്‍ എന്ന് വിളിക്കുന്നു. ഒരു പൂവില്‍നിന്ന് ഒരു ഫലം മാത്രം രൂപപ്പെടുന്നവയാണ് ലഘു ഫലങ്ങള്‍. (ടശാുഹല എൃൗശ)േ. ഇവ ഒന്നിലധികമാകുന്നതാണ് പുഞ്ജ ഫലങ്ങള്‍.(അഴഴൃലഴമലേ എൃൗശ)േ.
ി ജീവിവര്‍ഗം അവയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് പുതുതലമുറയെ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് പ്രത്യുല്‍പ്പാദനം
ി ഒരു പൂവിലെ അണ്ഡാശയം വളര്‍ന്ന് വികാസം പ്രാപിച്ചാണ് ഫലമുണ്ടാകുന്നത്. അണ്ഡാശയത്തിനുള്ളിലെ അണ്ഡം വളര്‍ന്നാണ് വിത്തുണ്ടാകുന്നത്.
ി കേസര പുടം മാത്രമുള്ളവയാണ് ആണ്‍ പൂക്കള്‍. ജനിപുടം മാത്രമുള്ളവയാണ് പെണ്‍ പൂക്കള്‍. കേസര പുടം,ജനിപുടം എന്നിവ ഒരേ പൂക്കളില്‍ കാണപ്പെടുന്നെങ്കില്‍ അവയെ ദ്വിലിംഗ പുഷ്പം എന്ന് വിളിക്കപ്പെടുന്നു.
ി പരാഗണം രണ്ടു വിധത്തിലാണ് സ്വപരാഗണവും പരപരാഗണവും. പുംബീജം അണ്ഡവുമായി ചേരുന്ന പ്രവര്‍ത്തനമാണ് ബീജസങ്കലനം
ചലനത്തിനൊപ്പം
ി ഒരു ബിന്ദു കേന്ദ്രമാക്കി വസ്തുക്കള്‍ തിരിയുന്നതാണ് ഭ്രമണചലനം
ി ഭൂമി ഭ്രമണം ചെയ്യുന്നതോടൊപ്പം ദീര്‍ഘാവൃത്താകൃതിയിലുള്ള പഥത്തിലൂടെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതാണ് പരിക്രമണം.
ി ദ്രുതഗതിയിലുള്ള ദോലനങ്ങളെ കമ്പനം എന്നുപറയുന്നു
ി ഊഞ്ഞാലിന്റെ ചലനം ദോലനചലനത്തിന് ഉദാഹരണമാണ്. വീണയിലെ കമ്പി കമ്പനത്തിനും ധാന്യമില്ലിലെ ചക്രങ്ങളുടെ കറക്കം ഭ്രമണത്തിനും ലിഫ്റ്റ് നേര്‍രേഖാചലനത്തിനും ഉദാഹരണമാണ്.
ി പല്‍ചക്രങ്ങള്‍ കാണപ്പെടുന്നത്: ക്ലോക്ക്, സൈക്കിള്‍, വാഹനങ്ങളുടെ ഗിയര്‍.
ആഹാരം ആരോഗ്യത്തിന്
ി ശരീരത്തിന്റെ നിര്‍മിതിക്കും വളര്‍ച്ചയ്ക്കും സഹായകരമായ ആഹാരഘടകമാണ് പ്രോട്ടീന്‍. പ്രോട്ടീനുകള്‍ ശരീര നിര്‍മാതാക്കള്‍ എന്നാണ് അറിയപ്പെടുന്നത്.
ി ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങള്‍ ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം
ി ഇരുമ്പിന്റെ കുറവു മൂലം വിളര്‍ച്ചയുണ്ടാകുന്നു
ി ഭക്ഷണം കഴിക്കുന്നത് ജീവല്‍ പ്രവര്‍ത്തനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിനു വേണ്ടിയാണ്.
മരാസ്മസും
ക്വാഷിയോര്‍ക്കറും
ി മാംസ്യത്തിന്റെ ദൗര്‍ലഭ്യം മൂലമുണ്ടാകുന്ന രോഗമാണ് മരാസ്മസും ക്വാഷിയോര്‍ക്കറും. വളര്‍ച്ച മുരടിക്കുക, പേശികള്‍ ക്ഷയിക്കുക,ഭാരക്കുറവുണ്ടാകുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ി ജീവകം സി അടങ്ങിയിരിക്കുന്ന ഫലങ്ങള്‍: നെല്ലിക്ക,നാരങ്ങ,പാവയ്ക്ക,ചക്ക,കൈതച്ചക്ക,പേരയ്ക്ക
ി ജലത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍: വിറ്റാമിന്‍ ബി വണ്‍,ബി റ്റു,ബി ത്രീ,ബി സിക്‌സ്,ബി റ്റ്വല്‍വ്,വിറ്റാമിന്‍ സി.
ഒന്നിച്ചു നിലനില്‍ക്കാം
ി ഒരു ജീവി താമസിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടാണ് ആവാസം
ി സസ്യങ്ങളും ജന്തുക്കളും നശിക്കുമ്പോള്‍ അവയുടെ ശരീരകലകള്‍ക്കു വിഘടനം സംഭവിക്കുന്നു.
ി എല്ലാ ആഹാര ബന്ധങ്ങളിലും ആദ്യത്തെ കണ്ണി സസ്യങ്ങളാണ്
ി മൃതമായ ജൈവ വസ്തുക്കളുടെ ജീര്‍ണനത്തിനും വിഘടത്തിനും സഹായിക്കുന്നവയാണ് വിഘാടകര്‍.
ി അജീവിയ വസ്തുക്കള്‍
വായു, ജലം, മണ്ണ്
ആകര്‍ഷിച്ചും വികര്‍ഷിച്ചും
കാന്തിക മണ്ഡലം
ഒരു കാന്തത്തിനോ കാന്തികസ്വഭാവമുള്ള ഒരു വസ്തുവിനോ ചുറ്റുമുള്ള പ്രദേശത്തെ കാന്തിക മണ്ഡലം എന്നു വിളിക്കുന്നു. കാന്തിക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ധ്രുവത്തില്‍ കാന്തിക ബലമുണ്ടായിരിക്കും.കാന്തിക മണ്ഡലത്തിന്റെ യൂണിറ്റാണ് റ്റെസ്‌ല (ഠലഹെമ). കാന്തിക മണ്ഡല ബലത്തിന്റെ യൂണിറ്റാണ് ന്യൂട്ടണ്‍.
കാന്തിക വികര്‍ഷണം
കാന്തങ്ങളുടെ പ്രാഥമിക ഗുണം ആകര്‍ഷണ വികര്‍ഷണങ്ങളാണ്. രണ്ടു കാന്തിക സൂചികളില്‍ ഒന്നിന്റെ ഉത്തര,ദക്ഷിണധ്രുവങ്ങള്‍ രണ്ടാമത്തേകാന്തിക സൂചിയുടെ ഉത്തര,ദക്ഷിണധ്രുവങ്ങളുമായി സജാതീയ രീതിയില്‍ ബന്ധിപ്പിച്ചാല്‍ പരസ്പര വികര്‍ഷണം നടത്തുന്നതു കാണാം. സജാതീയ ധ്രുവങ്ങളുടെ പരസ്പര വികര്‍ഷണമാണ് കാന്തിക വികര്‍ഷണം എന്ന പേരില്‍ അറിയപ്പെടുന്നത്.
ി കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.
ി കാന്തത്തിന് ചുറ്റും കാന്തിക ശക്തി അനുഭവപ്പെടുന്ന മേഖലയാണ് കാന്തിക മണ്ഡലം
ി സ്ഥിരകാന്തങ്ങള്‍ നിര്‍മിക്കാന്‍ അല്‍നിക്കോ എന്ന കൂട്ടുലോഹം ഉപയോഗിക്കുന്നു.
ി സ്വതന്ത്രമായി തൂക്കിയിട്ടിരിക്കുന്ന കാന്തം എല്ലായ്‌പ്പോഴും ഒരേ ദിശയില്‍ നില്‍ക്കുന്നു
ി കാന്തത്തിന്റെ ശക്തി കേന്ദ്രീകരിക്കുന്ന അഗ്രങ്ങളാണ് കാന്തിക ധ്രുവങ്ങള്‍
തിങ്കളും താരങ്ങളും
അമാവാസിയും
പൗര്‍ണമിയും
ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള സഞ്ചാരപഥത്തില്‍ ചന്ദ്രന്‍ സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോള്‍ ചന്ദ്രന്റെ സൂര്യപ്രകാശമുള്ള വശം ഭൂമിയുടെ എതിര്‍വശത്തായിരിക്കുമ്പോള്‍ ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ദൃശ്യമായിരിക്കില്ല. ഇതാണ് അമാവാസി. ചന്ദ്രന്‍ സൂര്യനില്‍നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോള്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് ചന്ദ്രന്റെ പ്രകാശിക്കുന്ന വശം ഏറ്റവും നന്നായി കാണാന്‍ സാധിക്കുന്നത്. ഈ അവസ്ഥയാണ് പൗര്‍ണ്ണമി.
അന്തരീക്ഷമില്ല,
അന്തരീക്ഷ മര്‍ദ്ദവും
ചന്ദ്രനില്‍ അന്തരീക്ഷവും അന്തരീക്ഷ മര്‍ദ്ദവും വളരെ കുറവാണെന്ന് കൂട്ടുകാര്‍ക്കറിയുമോ. ഇതിനാല്‍തന്നെ ചന്ദ്രോപരിതലത്തിലെ താപനിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാറുണ്ട്. കൊടും ശൈത്യവും കൊടുംചൂടും ചന്ദ്രനില്‍ പതിവാണ്. ഗുരുത്വാകര്‍ഷണം കുറഞ്ഞതിനാലാണ് ചന്ദ്രനില്‍ അന്തരീക്ഷം കുറഞ്ഞത്. വായു മണ്ഡലമില്ലാത്തതിനാല്‍ ചന്ദ്രനിലെ ആകാശം എപ്പോഴും ഇരുണ്ടാണ് നില്‍ക്കുന്നത്.
ി ചന്ദ്രനെ കാണാത്ത ദിവസമാണ് അമാവാസി
ി സൂര്യന് അതിന്റെ വലിപ്പംവച്ച് നോക്കുകയാണെങ്കില്‍ ഏകദേശം 12 ലക്ഷം ഭൂമികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും
ി ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ
ി ഭൂമിയുടെ ഭ്രമണം മൂലമാണ് രാവും പകലും ഉണ്ടാകുന്നത്
ി താപനില ഏറ്റവും കുറഞ്ഞ നക്ഷത്രം ചുവപ്പ് നിറത്തിലുള്ളവയാണ്
ി നക്ഷത്രങ്ങളിലേക്കുള്ള ദൂരമളയ്ക്കാന്‍ പ്രകാശവര്‍ഷം ഉപയോഗിക്കുന്നു
ി ആളുകള്‍ ദിക്കറിയാന്‍ വേട്ടക്കാരന്‍ എന്ന നക്ഷത്രത്തെ ഉപയോഗപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."