HOME
DETAILS

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

  
November 16, 2024 | 5:20 PM

Dubai Police Sets Up 13 Checkpoints to Combat Unauthorized Vehicle Modifications

ദുബൈ: അമിത ശബ്ദമുണ്ടാക്കുന്നതോ റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതോ ആയ പരിഷ്‌കാരങ്ങള്‍ വാഹനങ്ങളില്‍ വരുത്തിയിട്ടില്ലെന്ന് പരിശോധിക്കാന്‍ എമിറേറ്റിലുടനീളം 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്. ശനിയാഴ്ച സേന അതിന്റെ സമൂഹ മാധ്യമ ചാനലുകളില്‍ ചെക്ക്‌പോസ്റ്റുകളുടെ വീഡിയോ പോസ്റ്റ് ചെയ്തു.

24 മണിക്കൂറിനിടെ 23 വാഹനങ്ങളും മൂന്ന് മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. അമിത ശബ്ദവും ശല്യവും ഉണ്ടാക്കുന്ന നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് അല്‍ ഖവാനീജ് മേഖലയില്‍ വാഹനങ്ങളില്‍ കണ്ടെത്തിയത്.

2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2, പ്രകാരം വേഗത കൂട്ടുകയോ അമിത ശബ്ദം ഉണ്ടാക്കുകയോ ചെയ്യുന്ന പരിഷ്‌കാരങ്ങളുള്ള വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ വിട്ടുനല്‍കുന്നതിനുള്ള പിഴ 10,000 ദിര്‍ഹം വരെയാകാം.

Dubai Police establishes 13 checkpoints to curb unauthorized vehicle modifications, ensuring road safety and compliance with regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago