അഗ്നിശമന സേനയില്‍ ഇനി വനിതകളും
കോഴിക്കോട്: അഗ്നിരക്ഷാസേനയില്‍ വനിതകളെയും ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. വിജിലന്‍സ് അഴിമതിവിരുദ്ധ വിഭാഗത്തില്‍ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.
ആദ്യഘട്ടത്തില്‍ ഫയര്‍വുമണ്‍ തസ്തികയില്‍ 100 പേര്‍ക്ക് നിയമനം നല്‍കും. ധനവകുപ്പിന്റെ അനുമതിയും മന്ത്രിസഭാ തീരുമാനവും വന്നാല്‍ നിയമനം വൈകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ അഞ്ചു വീതവും വനിതകളെ നിയമിക്കും. 5000 പുരുഷന്മാരാണ് സേനയിലുള്ളത്.
നടപടികള്‍ പൂര്‍ത്തിയായാല്‍ വനിതകള്‍ അഗ്നിരക്ഷാ സേനാംഗങ്ങളായുള്ള രാജ്യത്തെ നാലാമത് സംസ്ഥാനമാകും കേരളം.
തമിഴ്നാട്, രാജസ്ഥാന്, മഹാരാഷ്ട്ര തുടങ്ങിയവയാണ് മറ്റു സംസ്ഥാനങ്ങള്‍. 2003 ല്‍ തമിഴ്നാട്ടിലാണ് ആദ്യം പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."