റാഗിങ്ങോ ആത്മഹത്യശ്രമമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കല്‍ബുര്‍ഗി ഡിവൈ.എസ്.പി
കോഴിക്കോട്: കല്‍ബുര്‍ഗിലെ അല്ഖമാര് നഴ്സിങ് കോളജില്‍ ദലിത് വിദ്യാര്‍ഥിനി സ്വദേശിനി അശ്വതി റാഗിങ്ങിന് ഇരയായതാണോ അല്ലെങ്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കല്‍ബുര്‍ഗി ഡിവൈ.എസ്.പി ജാന്‍വി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഡിവൈ.എസ്.പി.
കര്‍ണാടക പൊലിസ് പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. അശ്വതിയെ റാഗ് ചെയ്യാന്‍ ശ്രമിച്ചതിന് നാലു സീനിയര്‍ വിദ്യാര്ഥിനികള്ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. ഇതില്‍ മൂന്നു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നാലാം പ്രതി ശില്‍പ്പ ജോസിനെയാണ് ഇനി പിടികൂടാനുള്ളത്.
പിടിയിലായ മൂന്നു പേരെയും കല്‍ബുര്‍ഗി സെഷന്‍സ് കോടതി മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തത്. റാഗിങിന് ഇരയായ അശ്വതിയുടെ സുഹൃത്തിന്റെ പരാതിയിലാണു പൊലിസ് കേസെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് വിദ്യാര്‍ഥിനികളെ സമന്‍സയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തത്.
റാഗിങ് കേസിനു പുറമേ, വിദ്യാര്‍ഥികള്‍ക്കു മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനു കര്‍ണാടക കോളജ് അധികൃതര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."