HOME
DETAILS

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര മുന്നൊരുക്കങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്

  
backup
May 19, 2018 | 3:14 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3-27

 

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര മുന്‍നിര്‍ത്തി മോട്ടോര്‍വാഹന വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. വൈത്തിരി താലൂക്കിലെ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 10ന് കലക്ടറേറ്റിലും മാനന്തവാടിയിലെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 26ന് മാനന്തവാടി സബ് ആര്‍ടി ഓഫിസിലും നടക്കും. എല്ലാ ഡ്രൈവര്‍മാരും പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. പങ്കെടുക്കുന്ന ഡ്രൈവര്‍മാരുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതര്‍ ആര്‍.ടി ഓഫിസില്‍ സമര്‍പ്പിക്കണം.
മുന്‍പ് ക്ലാസില്‍ പങ്കെടുത്തവരും നിര്‍ബന്ധമായി പങ്കെടുക്കുകയും വാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് ആവശ്യപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്യണം. ലൈസന്‍സ് നേടി 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ആളുകളെ മാത്രമേ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടുള്ളൂ. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടവരാവരുത്.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലൈസന്‍സ് കോപ്പി, ഫോട്ടോ എന്നിവ കൊണ്ടുവരണം. മെയ് 26ന് രാവിലെ 10ന് ആയമാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റില്‍ നടക്കും. കുട്ടികളുടെ സുരക്ഷിതത്വത്തിന് പാലിക്കേണ്ട രീതികള്‍ ക്ലാസില്‍ വിശദീകരിക്കും.
ഓരോ വാഹനത്തിലും ഡോര്‍ അറ്റന്റര്‍മാര്‍യമാര്‍ ഉണ്ടായിരിക്കണം. പരിശീലനം ലഭിച്ചവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. സ്‌കൂള്‍ അധ്യാപകര്‍ (സ്‌കൂള്‍ വാഹന ചുമതലക്കാര്‍), മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം 28ന് രാവിലെ 10.30ന് കലക്ടറേറ്റ് ഹാളില്‍ നടക്കും. സ്‌കൂള്‍ വാഹനത്തിന്റെ ചുമതലക്കാര്‍ക്ക് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന സ്റ്റാഫ് പ്രതിനിധി പങ്കെടുക്കണം. പി.ടി.എ ഭാരവാഹികള്‍, കുട്ടികളുടെ യാത്രാസംബന്ധിയായി ചുമതലപ്പെടുത്തുന്ന ഒരു നോഡല്‍ ഓഫിസര്‍, സ്ഥലത്തെ ജനപ്രതിനിധി എന്നിവര്‍ക്ക് അവബോധം നല്‍കി സുരക്ഷ ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ക്ലാസ്.
സുരക്ഷിതയാത്രയ്ക്ക് വാഹനം സജ്ജമാണെന്ന് തെളിയിക്കുന്ന സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. സ്‌കൂള്‍ വാഹനങ്ങളില്‍ ഫ്‌ളക്‌സ് ഒഴിവാക്കണം.
പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. ഇക്കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി. സജിത്ത് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago