ജില്ലയിലെ കായികവിദ്യാര്‍ഥികളുടെ ചികിത്സക്ക് 'സ്പോര്‍ട്സ് ആയുര്‍വേദം'
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തും സംസ്ഥാന ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതിയിലെ അധികൃതര്‍ ഈ അധ്യയന വര്‍ഷത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കായിക വിദ്യാര്‍ഥികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പാലക്കാടിലെ എല്ലാ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും സ്പോര്‍ട്സ് ആയുര്‍വേദത്തെ കുറിച്ചുള്ള ബോധവല്കരണവും ഈ മേഖലകളിലുള്ള അവസരങ്ങളെ കുറിച്ചും ക്ലാസുകള്‍ നടത്തും.
ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത എല്ലാ കായിക അധ്യാപകര്‍ക്കും 'പ്രാണ 2018' എന്ന പദ്ധതിയിലൂടെ പരിശീലനം നല്‍കും. പാലക്കാട്ടെ ഏറ്റവും കൂടുതല്‍ കായിക വിദ്യാര്‍ഥികളുള്ള പറളി ഹൈസ്കൂളില്‍ നാല് ആയുര്‍വേദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സേവനങ്ങള്‍ നല്കി വരുന്നു.
ഇതിനു മുന്നോടിയായ പറളിയില്‍ കഴിഞ്ഞ വര്‍ഷം പറലി സാറ്റലൈറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കായിക വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ചികിത്സ നടത്തുന്നു.
കൂടാതെ വിദ്യാര്‍ഥികള്‍ക്കായുള്ള കിടത്തി ചികിത്സക്കായി മാത്രം അഞ്ച് ബെഡുകള്‍ ആശുപത്രിയല്‍ വിനിയോഗിച്ചിരിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ മീറ്റിലും മണ്ണാര്‍ക്കാട്, പറളി സ്കൂള്‍ മീറ്റിലും സ്പോര്‍ട്സ് ആയുര്‍വേദ റിസേര്‍ച്ച് സെല്ലിലെ ഡോക്ടര്‍മാര്‍ ക്യാംപ് ചെയ്തിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നടന്ന സബ് ജൂനിയര്‍ മീറ്റിലും ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച സംസ്ഥാന എക്സൈസ് അറ്റ്ലറ്റിക് മീറ്റിലും ചികിത്സാ സൗകര്യം ഒരിക്കിയിരുന്നു.
വരുന്ന അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ കായിക വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക ആരോഗ്യത്തിനായി നടത്താനിരിക്കുന്ന ഇനിയുള്ള പരിപാടികള്‍ ജില്ലാ ആയുര്‍വേദ റിസേര്‍ച്ച് സെല്ലിന്റെ കോര്‍ഡിനേറ്ററും സ്റ്റേറ്റ് നോര്‍ത്ത് സോണ്‍ കോര്‍ഡിനേറ്ററുമായ ഡോ. എന്‍.വി ശ്രീവല്സുമായുള്ള അടുത്ത കൂടിക്കാഴ്ച്ചയില്‍ തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."