നായനാര്‍ അക്കാദമി നാടിനു സമര്‍പ്പിച്ചു
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മരണയ്ക്കായി ബര്‍ണശേരിയില്‍ സി.പി.എം സ്ഥാപിച്ച നായനാര്‍ അക്കാദമി നാടിനു സമര്‍പ്പിച്ചു. നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അക്കാദമി ഉദ്ഘാടനവും നായനാരുടെ പ്രതിമ അനാച്ഛാദനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വഹിച്ചു. വിപ്ലവകരമായ പാരമ്പര്യമാണു നായനാരെ വലിയ നേതാവായി ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കായി പോരാടിയ അദ്ദേഹം നാടാകെ അംഗീകരിക്കുന്ന നേതാവായി ഉയര്‍ന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലൂന്നി ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരപോരാട്ടത്തിനാണ് നായനാര്‍ നേതൃത്വം നല്‍കിയതെന്നും യെച്ചൂരി വ്യക്തമാക്കി.
അക്കാദമി മ്യൂസിയം കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധ്യക്ഷനായി. മന്ത്രി കെ.കെ ശൈലജ, എം.പിമാരായ പി. കരുണാകരന്, പി.കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്, എം.വി ഗോവിന്ദന്, ജില്ലാ സെക്രട്ടറി പി. ജയരാജന് സംസാരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയമാണ് അക്കാദമിയുടെ ആകര്‍ഷണം. റഫറന്‍സ് ലൈബ്രറി, വിവിധ സമ്മേളനങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഹാള്‍, 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓപണ്‍എയര്‍ ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. 2011ല്‍ പ്രവൃത്തി ആരംഭിച്ച അക്കാദമിയാണ് 3.74 ഏക്കര്‍ സ്ഥലത്ത് 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നുനിലകളിലായി പണികഴിപ്പിച്ചത്. 26.75 കോടി രൂപ ചെലവഴിച്ചാണു പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."