ഹരിതകര്‍മസേന കര്‍മരംഗത്ത്
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തില്‍ ഹരിതകര്‍മസേന രംഗത്ത്. സേനയുടെ പാസിങ് ഔട്ട് പരേഡ് കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തന ഉദ്ഘാടനം സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു.
37പേരാണ് കര്മസേനയിലുള്ളത്്. എല്ലാ വീടുകള്‍ക്കും ഒരു വേസ്റ്റ്ബിന്‍, ചാക്ക്, ഒരു കമ്പി തുടങ്ങിയവ 50 ശതമാനം സബ്സിഡി നിരക്കോടെ നഗരസഭ നല്‍കും. പിന്നോക്ക വിഭാഗക്കാര്‍ക്ക് സൗജന്യമായും. ഓരോ മൂന്ന് നാള് കൂടുമ്പോഴും കര്‍മസേന വീടുകളിലെത്തി മാലിന്യം ശേഖരിക്കും. ജൈവ മാലിന്യവും അജൈവ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം നല്‍കണം.
ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷയായി. കുടുംബശ്രീ മിഷന് കോഡിനേറ്റര്‍ പി. സാജിത, എ.കെ രാജേഷ്, രാധാകൃഷ്ണന്, ബിന്ദുജോസ്, അജിത, ടി.ജെ ഐസക്ക്, ഉമൈബ മൊയ്തീന്‍കുട്ടി, വി. ഹാരിസ്, ടി. മണി, കെ. സുഗതന്, പി. മൊയ്തീന്‍കുട്ടി സംസാരിച്ചു. സെക്രട്ടറി കെ.ജി രവീന്ദ്രന് സ്വാഗതവും ബദറുദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."