അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്രാ സ്വദേശി പിടിയില്‍
അരൂര്‍: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചകന്‍ പൊലിസ് പിടിയില്‍. ആന്ധ്ര അനന്തപൂര്‍ ജില്ലയില്‍ നാഗേന്ദ്രന്‍ (60) ആണ് പിടിയിലായത്. ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിനടുത്തുള്ള വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുള്ള ആണ്‍ കുട്ടിയെയാണ് യാചകന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തന്നെ കയറി പിടിച്ച യാചകന്റെ കൈയില്‍ കുട്ടി കടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടിവിടുകയായിരുന്നു. തുടര്‍ന്ന് കുതറി ഓടിയ കുട്ടി അമ്മയുടെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടിയുടെ മാതാവ് ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ യാചകനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ അരൂര്‍ പൊലിസില്‍ ഏല്‍പ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പരസ്പര വിരുദ്ധമായി മറുപടി പറയുന്ന ഇയാള്‍ കലൂരിലാണ് താമസമെന്നും തോളെല്ല് പൊട്ടിയതുമൂലം ഭിക്ഷാടനത്തിനായി എത്തിയതാണെന്നുമാണ് പൊലിസിനോടു പറഞ്ഞിട്ടുള്ളത്.എന്നാല്‍ ഇത് പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. അരൂരിലും സമീപ പ്രദേശങ്ങളിലും ഭിക്ഷാടനത്തിന്റെ പേരില്‍ ഇറങ്ങുന്ന ഇതരസംസ്ഥാനക്കാരായ യുവതികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ശ്രമിക്കുന്നുവെന്ന വിവരം പ്രചരിക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."