HOME
DETAILS
MAL
പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍
backup
March 21 2017 | 22:03 PM
ചവറ: നിരോധിത പുകയില ഉല്പന്നങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നീണ്ടകര ഹാര്‍ബറിന് സമീപം കച്ചവടം നടത്തി വരുന്ന ചവറ സ്വദേശി മുഹമ്മദ് കുഞ്ഞ്(70), ശക്തികുളങ്ങര സ്വദേശിനി ശാന്തകുമാരി(56), നീണ്ടകര സ്വദേശിനി മേരി(64) എന്നിവരെയാണ് ചവറ സി.ഐയുടെ ഗോപകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. രണ്ടായിരത്തിലധികം കവര്‍ നിരോധിത പുകയില ഉല്പന്നങ്ങള് മൂന്നു പേരില്‍ നിന്നായി കണ്ടെടുത്തതായിട്ടാണ് വിവരം. പ്രിന്‍സിപ്പല്‍ എസ്.ഐ ജയകുമാര്‍, ഗ്രേഡ് എസ്.ഐ വിജയകൃഷ്ണന്, എന്നിവരടങ്ങിയ സംഘമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."