മുതുകാട്ട് കള്ളുഷാപ്പിനെതിരെ ജനകീയ പ്രതിരോധ സമിതി
നിലമ്പൂര്‍: അടച്ചുപൂട്ടിയ മുതുകാട്ടെ കള്ളുഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ഏതുവിധേനയും തടയുമെന്ന് മുതുകാടില്‍ ചേര്‍ന്ന ജനകീയ പ്രതിരോധ സമിതി യോഗം വ്യക്തമാക്കി.
കുറ്റിപ്പുറം വ്യാജ കള്ള് ദുരന്തത്തെത്തുടര്‍ന്ന് 2010ലാണ് മുതുകാട്ടെ കള്ളുഷാപ്പും അടച്ചു പൂട്ടിയത്. കള്ളുഷാപ്പിന് അനുമതി നല്‍കിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സമിതിക്ക് രൂപം നല്കി.
നിലമ്പൂര്‍ ടൗണില്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കള്ളുഷാപ്പിനും അനുമതി നല്കിയതിനാല് നഗരസഭാ തലത്തില്‍ ഇരുകള്ളുഷാപ്പുകളും തുറക്കുന്നത് തടയാന്‍ വിപുലമായ പ്രതിരോധ സമിതിക്കു രൂപം നല്‍കാനും തീരുമാനിച്ചു.
ജനകീയ പ്രതിരോധ സമിതി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. എബ്രഹാം പുലിപ്ര ചെയര്‍മാനും രാധാ തൈശീരി കണ്‍വീനറും മോഹന്‍ദാസ് പൂത്തൊടി ട്രഷററുമായി 101 അംഗ പ്രതിരോധ സമിതിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."