പൊതുജനങ്ങള്‍ക്കായി മാപ്പിളപ്പാട്ട് പരിശീലനം
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പൊതുജനങ്ങള്‍ക്കായി മാപ്പിളപ്പാട്ട് പരിശീലനം നടത്തുന്നു. പ്രായപരിധിയോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കുന്നില്ല. വെള്ളിയാഴ്ചകളില്‍ വൈകിട്ടാണ് ക്ലാസ്. ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം എഴുത്തുപരീക്ഷയും പാട്ടുപരീക്ഷയും നടത്തി ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ക്ലാസ് ജൂണ്‍ അവസാനവാരം ആരംഭിക്കും. പ്രവേശന പത്രത്തിനായി അക്കാദമിയുമായി നേരില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റിലും നേരിട്ടും അപേക്ഷാപത്രം ലഭിക്കും. ഫോണ്‍: 0483 2711432
പാരലല്‍ കോളജ് വിദ്യാര്‍ഥികളെ ആദരിക്കുന്നു
മലപ്പുറം: പ്ലസ്ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ ജില്ലയിലെ മുഴുവന്‍ പാരലല്‍ കോളജുകളിലേയും വിദ്യാര്‍ഥികളെ സ്റ്റേറ്റ് പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആദരിക്കും.
ഓരോ കോളജിലെയും ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു വിദ്യാര്‍ഥികളെയാണ് ആദരിക്കുക. 24ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ രാവിലെ പത്തിന് പി. ഉബൈദുല്ല എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഖമറുദ്ദീന്‍ പരപ്പില്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസുമുണ്ടായിരിക്കും. ഫോണ്‍: 9387648383, 8547885353.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."