HOME
DETAILS

സ്വാതി വധത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  
backup
June 28, 2016 | 9:51 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f

കോയമ്പത്തൂര്‍: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് എന്‍ജിനിയറായ സ്വാതി(24)യെ കൊലപ്പെടുത്തിയ കേസില്‍ ചെന്നൈ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് നാഗമുത്തു, ജസ്റ്റിസ് ഭാരതി ദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസ് പരിഗണിച്ചത്. കേസ് അന്വേഷണത്തില്‍ റെയില്‍വേ പൊലിസും ചെന്നൈ സിറ്റി പൊലിസും രണ്ടുതട്ടിലാണെന്ന പത്രവാര്‍ത്തകള്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകന്റെ ശ്രദ്ധയില്‍പ്പെടുത്തി.
സിറ്റി പൊലിസ് സഹകരിക്കാത്തതാണ് പ്രതിയെ പിടിക്കാന്‍ റെയില്‍വേ പൊലിസിനു കഴിയാത്തതിനു കാരണമെന്ന പത്രവാര്‍ത്തകള്‍ നിസാരമായി കാണാന്‍ കഴിയില്ലെന്നു കോടതി മുന്നറിയിപ്പ് നല്‍കി. തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ എന്തുകൊണ്ട് ഇത്രയായിട്ടും അറസ്റ്റ് ചെയ്തില്ല. രണ്ട് മണിക്കൂര്‍ സ്വാതിയുടെ ജഡം എന്തിന് പ്ലാറ്റ്‌ഫോമില്‍ കിടത്തി, മൃതദേഹത്തിനു മീതെ എന്തുകൊണ്ട് തുണി ചാര്‍ത്തിയില്ല, കേസ് അന്വേഷണം ലാഘവത്തോടെ കൈകാര്യം ചെയ്തതെന്തുകൊണ്ട്, തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. കോടതിയിലെത്തുന്ന കേസുകള്‍ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂവെന്ന ധാരണ ആര്‍ക്കും വേണ്ട. സമൂഹത്തില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു നേരെ കോടതിക്കു കണ്ണടയ്ക്കാനാവില്ലെന്നു ജഡ്ജിമാര്‍ പറഞ്ഞു.
കേസിന്റെ പൂര്‍ണ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരും, ഡി.ജി.പി.യും തിങ്കളാഴ്ച മൂന്നു മണിക്കകം കോടതിയില്‍ സമര്‍പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  2 minutes ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  25 minutes ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  25 minutes ago
No Image

അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  25 minutes ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  an hour ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  an hour ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  an hour ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  an hour ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  2 hours ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 hours ago