പോസ്റ്ററുകളും ലഘുലേഖകളും: രേഖകള്‍ മൂന്നു ദിവസത്തിനകം നല്‍കണം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും അച്ചടി പൂര്‍ത്തിയാക്കി മൂന്നു ദിവസത്തിനകം ജില്ല മജിസ്‌ട്രേറ്റായ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ടി.വി.അനുപമ വ്യക്തമാക്കി.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അച്ചടിക്കുന്ന ഇത്തരത്തിലുള്ള പ്രചരണ സാമഗ്രികളില്‍ അച്ചടിക്കാരന്റെയും പ്രസാധകന്റേയും പേരും വിലാസവും ഉണ്ടായിരിക്കണം.
പ്രസാധകന്റെ തിരിച്ചറിയല്‍ സംബന്ധിച്ച് അയാള്‍ ഒപ്പിട്ട സത്യപ്രസ്താവനയും അയാളെ നേരിട്ടറിയാവുന്ന രണ്ടുപേരുടെ സാക്ഷ്യവും അച്ചടിക്കാരന് രണ്ടു പകര്‍പ്പ് നല്‍കാതെ അച്ചടി നടത്തരുത്.
ഇത് ലംഘിക്കുന്നവര്‍ക്ക് ആറുമാസത്തെ തടവിനോ 2000 രൂപ പിഴയ്‌ക്കോ രണ്ടിനും കൂടിയോ ശിക്ഷയ്ക്ക് അര്‍ഹമാണെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
ഇനിയും രേഖകള്‍ നല്‍കിയിട്ടില്ലാത്തവര്‍ അടിയന്തരമായി അവ സമര്‍പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും ജില്ല കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."