ഇന്ധന വില: സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി വരുമാനം വേണ്ടെന്നു വച്ചേക്കും
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോഡ് ഭേദിച്ചു കുതിക്കുന്ന സാഹചര്യത്തില്‍ വില്‍പന വഴി ലഭിക്കുന്ന അധിക നികുതി വരുമാനം കേരള സര്‍ക്കാര്‍ വേണ്ടൈന്നു വച്ചേക്കും. ധന മന്ത്രി ഡോ. തോമസ് ഐസക്കാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്ന് അറിയുന്നു.
ഇന്ധനവില കുതിച്ചുയരുമ്പോള്‍ അധിക നികുതി വേണ്ടെന്നു വയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ തയാറാക്കണമെന്ന് മന്ത്രി ഐസക് ഇന്നലെ ട്വീറ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഈ വിഷയത്തില്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ കേന്ദ്രം ഇന്ധനവില കുറയ്ക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിലും പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതിയില്‍ കുറവ് വരുത്താനാവില്ലെന്ന് ഐസക് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപോലെ ഇന്ധന വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വച്ചിരുന്നു.
ഈ സര്‍ക്കാരും ഇതു പിന്തുടരണമെന്ന് യു.ഡി.എഫ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനാവില്ല എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നിലപാട് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ചെങ്ങന്നൂരില്‍ യു.ഡി.എഫ് ഈ വിഷയം വലിയ തോതില്‍ പ്രചാരണായുധമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."