നാട്ടുകാരുടെ ഉറക്കം കെടുത്തി മണ്ണു മാഫിയാ സംഘങ്ങള്‍
ആനക്കര: നാട്ടുകാരുടെ ഉറക്കം കെടുത്തി മണ്ണെടുപ്പ് സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു. അതേസമയം ഇക്കാര്യത്തില്‍ പൊലിസ് ഉറക്കം നടിക്കുകയാണെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയില്‍ ഉണ്ടായ സംഘര്‍ഷമാണ് അവസാനത്തേത്. സംഘട്ടത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു. കുറച്ച് ദിവസമായി കപ്പൂര്‍,പട്ടിത്തറ പഞ്ചായത്തുകളില്‍ നിന്ന് മണ്ണെടുപ്പ് തക്ൃതിയായി നടക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ടാണ് മണ്ണ് മാഫിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മണ്ണെടുപ്പിനിടയില്‍ പൊലിസും റവന്യൂവകുപ്പും വാഹനം പിടികൂടുകയും ചെയ്തിരുന്നു എന്നാല്‍ മാഫിയകളില്‍ പെട്ടവര്‍തന്നെയാണ് അധികൃതര്‍ക്ക് രഹസ്യവിവരം നല്‍കുന്നതെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. കാഞ്ഞിരത്താണിഭാഗത്തുനിന്നും പൊലിസ് വാഹനങ്ങള്‍ പിടികൂടിയിരുന്നു.
വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയില്‍ മണ്ണെടുപ്പ് തകൃതിയാണ്.ഞായറാഴ്ച്ച പകലും രാത്രിയിലും മണ്ണെടുപ്പ് നടക്കുന്നുണ്ട്.കപ്പൂര്‍ പഞ്ചായത്തിലെ ചേക്കോട് ഭാഗത്ത് ഞായറാഴ്ച്ച പകല്‍ സമയങ്ങളില്‍ മണ്ണെടുത്ത് പാടം നികത്തുന്നുണ്ട്.എന്നാല്‍ രാത്രിയിലായാലും പകലായാലും പൊലിസ്, റവന്യു വകുപ്പിന് വിവരം അറിയിച്ചാല്‍ അതേ സെക്കന്റില്‍ മണ്ണ് മാഫിയ സംഘത്തിലുളളവരും അറിയുന്നുണ്ട്.
പിന്നീട് വിളിച്ച് പറഞ്ഞവനെ തേടി മണ്ണ് മാഫിയ സംഘങ്ങള്‍ എത്തുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ രഹസ്യ വിവരങ്ങള്‍ എങ്ങിനെ ചോരുന്നു എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥവുമില്ല.കാരണം എല്ലാ വകുപ്പിലും ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്യുന്നവര്‍ കൂട്ടത്തിലുണ്ട്. ഞായറാഴ്ച്ച ഉള്‍പ്പെടെയുളള അവധി ദിവസങ്ങളില്‍ പൊലിസ് രാത്രികാല പെട്രോളിങ്ങ് നടത്തിയാല്‍ തൃത്താല മേഖലയില്‍ നിന്ന് വിവിധ തരം ബൈക്കുകള്‍.
ആഡംബരകാറുകള്‍ അടക്കം 50 ലേറെ വാഹനങ്ങള്‍ പൊലിസിന് പിടികൂടാന്‍ കഴിയും. കാരണം മണ്ണ്, മണല്‍ കടത്ത് സംഘങ്ങള്‍ക്ക് അകമ്പടി സേവനത്തിന് നില്‍ക്കുന്നവരുടെ വാഹനങ്ങളുടെ കണക്കാണിത്. ആനക്കരയില്‍ നിന്ന് മാത്രം അഞ്ചിലേറെ ബൈക്കുകള്‍ പിടികൂടാന്‍ കഴിയും.
അങ്ങാടികളിലെ കെട്ടിടങ്ങളുടെ പിറകിലും മറ്റുമായിട്ടാണ് പൈലറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. തൃത്താല മേഖലയില മണ്ണ് കടത്തിന് നേതൃത്വം നല്‍കുന്നത് തന്നെ പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്കാണ് ഏറ്റവും കൂടുതല്‍ മണ്ണ് കടത്തിന് ഓര്‍ഡര്‍ ഉളളത്.
ഇതില്‍ ഏറെയും മണ്ണ് പോകുന്നത് മലപ്പുറം ജില്ലയിലേക്കാണ് ഈ സംഘത്തിനാണ് ഏറ്റവും കൂടുതല്‍ പൈലറ്റ് വാഹനങ്ങള്‍ ഉളളതും ഈ സംഘത്തിനാണ്. മണ്ണ് കടത്ത് എവിടാണങ്കിലും ആനക്കരയില്‍ വരെ പൊലിസ്, റവന്യു സംഘത്തെ നിരീക്ഷിക്കാന്‍ പൈലറ്റ് വാഹനത്തില്‍ ആളുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."