വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ പതിനാലുവയസുകാരന് രക്ഷപ്പെടുത്തി
കായംകുളം: വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ പതിനാലു വയസുകാരന് രക്ഷപ്പെടുത്തി. പത്തിയൂര്‍ വാലുപുരയിടത്തില്‍ സുരേഷിന്റെ മകന് ആകാശിന് (13) ആണ് വൈദ്യുതാഘാതമേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കളിക്കുമ്പോള്‍ എര്‍ത്ത് കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. അടുത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെട്ടന്ന് അവിടെയെത്തിയ സുഹൃത്ത് പുത്തന്‍ചിറയില്‍ വിജയന്റെ മകന് വീനീത് (14) തൊട്ടടുത്ത് കിടന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് ആകാശിന്റ ശരീരത്തില്‍ അടിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടുകാരനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് വീനീത് പറഞ്ഞു. സമയോചിതമായി ഇടപെട്ട് ജീവന് രക്ഷിച്ച വീനീതിന്റെ പ്രവൃത്തിയെ നാട്ടുകാര്‍ അഭിനന്ദിച്ചു. അകാശ് വിഡോബ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും വിനീത് പത്തിയൂര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."